MORE

    പോപ്പുലര്‍ ഫ്രണ്ട് കേഡര്‍മാരെ ഒപ്പം നിര്‍ത്താന്‍ മത്സരം; വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

    Date:

    കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് കേഡര്‍മാരെ ഒരുമിച്ച്‌ നിര്‍ത്താന്‍ സി.പി.എമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും മത്സരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

    പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളെ തങ്ങളുടെ പാളയത്തിലെത്തിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് നിരോധനം മുന്നില്‍ കണ്ട് നിരോധനത്തിനെതിരെ സി.പി.എം ആദ്യം രംഗത്തുവന്നത്. നിരോധനത്തെ സ്വാഗതം ചെയ്ത ലീഗ് ഇപ്പോള്‍ മലക്കം മറിയുന്നത് തീവ്രവാദികളുടെ പിന്തുണ ഉറപ്പാക്കാനാണ്.

    ആര്‍.എസ്.എസിനെയും നിരോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലപിക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് കേഡര്‍മാരെ ലക്ഷ്യമിട്ടാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പാര്‍ട്ടികള്‍ കേരളത്തെ അപകടത്തിലാക്കുകയാണ്. നാല് വോട്ടിന് വേണ്ടി ഭീകരവാദികളെ കൂടെ നിര്‍ത്തുന്ന മതേതര പാര്‍ട്ടികളാണെന്ന് അവകാശപ്പെടുന്ന ഇത്തരക്കാര്‍ക്കെതിരെ കേരളത്തിലെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    പോപ്പുലര്‍ ഫ്രണ്ടിനെതിരെ മൃദുസമീപനമാണ് കേരള സര്‍ക്കാര്‍ തുടരുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. സി.പി.എമ്മും പിണറായി വിജയനും ഇരിക്കുന്ന കൊമ്ബ് മുറിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുള്ള ഐ എന്‍ എല്ലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. മതതീവ്രവാദികളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനുള്ള സി.പി.എമ്മിന്‍റെ ശ്രമങ്ങള്‍ക്കെതിരെ സി.പി.എമ്മിലെ മതനിരപേക്ഷ മനസുള്ളവര്‍ പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...