MORE

    പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പ്രതികരണവുമായി യെച്ചൂരി

    Date:

    തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ വിശദമായ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുമെന്ന് ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി വ്യക്തമാക്കി.വര്‍ഗീയത ചെറുക്കണമെന്ന കാര്യത്തില്‍ രണ്ട് അഭിപ്രായം ഇല്ല പിഎഫ്‌ഐക്കെതിരെ നിലപാടെടുക്കുമ്ബോള്‍ അതേ പ്രവര്‍ത്തി ചെയ്യുന്ന ആര്‍എസിനെതിരെയും നടപടി വേണം.

    അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍എസ്‌എസും തയ്യാറാകണം.നിരോധനം ഒന്നിനും പരിഹാരം അല്ല.

    വര്‍ഗ്ഗീയതയും തീവ്രവാദവും ഉള്‍പ്പെടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാവര്‍ക്കും നിയമം ഒരു പോലെ ബാധകമാകണം. ആര്‍എസ്‌എസ് നിരോധിക്കണോ എന്ന ചോദ്യത്തിന്, മൂന്ന് തവണ ആര്‍എസ്‌എസ് നിരോധിക്കപ്പെട്ടിട്ടുണ്ടെന്നും, നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകണമെന്നും യെച്ചൂരി പറഞ്ഞു. നിരോധനം ഒന്നിനും പരിഹാരമല്ല, രാഷ്ട്രീയമായ ഒറ്റപ്പെടുത്തലാണ് പരിഹാരം. പിഎഫ്‌ഐക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമോ എന്ന ചോദ്യത്തിന് ജനം വിലയിരുത്തുമെന്നും യെച്ചൂരി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...