MORE

    പ്രതികളെ കാണാനെത്തിയവര്‍ എഎസ്‌ഐയുടെ മൂക്കിനിടിച്ചു; പോലീസുകാരന്‍ ചികിത്സയില്‍, പ്രതികള്‍ റിമാന്‍ഡില്‍

    Date:

    കൊല്ലം: കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐയെ ആക്രമിച്ച കേസിലെ പ്രതികള്‍ റിമാന്‍ഡില്‍. ചവറ സ്വദേശി വിഷ്ണു, വിഗ്നേഷ് എന്നിവരെയാണ് പതിനാല് ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തത്.

    പരിക്കേറ്റ പോലീസുകാരന്‍ ചികിത്സയില്‍ തുടരുകയാണ്.

    കഴിഞ്ഞ ദിവസം വൈകിട്ടാണ് എംഡിഎംഎ കേസ് പ്രതികളെ കാണാനെത്തിയ വിഷ്ണുവും വിഗ്നേഷുമാണ് പോലീസിനെ ആക്രമിച്ചത്. പ്രതികളെ കാണണമെന്ന് ഇരുവരും ആവശ്യപ്പെട്ടെങ്കിലും പോലീസ് ഇതിന് അനുമതി നല്‍കിയില്ല. ഇതിന് പിന്നാലെയാണ് എ എസ് ഐ പ്രകാശ് ചന്ദ്രന്‍റെ മൂക്ക് ഇടിച്ചു പൊട്ടിച്ചത്. കയ്യിലുണ്ടായിരുന്ന ഇടിവള ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനമേറ്റ എ എസ് ഐ കൊല്ലത്തെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ദമ്ബതികള്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് സംഘത്തെയാണ് ഇന്നലെ കിളികൊല്ലൂര്‍ പോലീസ് പിടികൂടിയത്.

    പാല്‍കുളങ്ങര സ്വദേശി അഖില്‍, പുന്തലത്താഴം സ്വദേശി അഭിനാഷ്, പേരൂര്‍ സ്വദേശി അജു, ഭാര്യ ബിന്‍ഷ എന്നിവരെയാണ് കരിക്കോട് ഷാപ്പുമുക്കിലെ ലോഡ്ജില്‍ നിന്നും പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോളേജ് വിദ്യാര്‍ഥികള്‍ക്ക് ലഹരി മരുന്നുകള്‍ വില്‍ക്കാനാണ് ഇവര്‍ കരിക്കോട് മുറിയെടുത്തത്. പ്രതികള്‍ ഗൂഗിള്‍ പേ വഴി ലക്ഷക്കണക്കിന് രൂപയുടെ ഇടപാടാണ് നടത്തിയത്. പോലീസുകാരനെ അക്രമിച്ചവര്‍ എം ഡി എം എ കേസ് പ്രതികളുടെ സുഹൃത്തുക്കളാണെന്നാണ് പോലീസ് പറയുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...