തലശ്ശേരി ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ വാറന്റ്.
പ്രതികളായ വടക്കുമ്ബാട് പാറക്കെട്ടിലെ തേരെക്കാട്ട് വീട്ടില്‍ പി. അരുണ്‍ കുമാര്‍ (38), പിണറായി കിഴക്കുംഭാഗം പുതുക്കുടി ഹൗസില്‍ ഇ.കെ. സന്ദീപ് (38) എന്നിവരെ ഹാജരാക്കാനാണ് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.
ലഹരിവില്‍പന എതിര്‍ത്തതിന്റെ വിരോധത്താല്‍ നിട്ടൂരിലെ ത്രിവര്‍ണ ഹൗസില്‍ ഖാലിദ് (52), സഹോദരീ ഭര്‍ത്താവ് പൂവനാഴി ഷമീര്‍ (45) എന്നിവരാണ് 23ന് വൈകീട്ട് നാലോടെ കൊടുവള്ളി വീനസ് കവലയിലെ സഹകരണ ആശുപത്രിക്ക് മുന്നില്‍ കൊല്ലപ്പെട്ടത്.

