MORE

    നിയസഭയുടെ ചരിത്രത്തില്ലാത്ത കാര്യമാണ് ഇന്നുണ്ടായത് ;മുഖ്യമന്ത്രി

    Date:

    തിരുവനന്തപുരം: സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി. നിയസഭയുടെ ചരിത്രത്തില്ലാത്ത കാര്യമാണ് ഇന്നുണ്ടായത്.

    പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസ് അവര്‍ തന്നെ തടസ്സപ്പെടുത്തി. ചോദ്യോത്തര വേള പൂര്‍ണമായും തടസ്സപ്പെടുത്തി. റൂള്‍ 50 നോട്ടീസ് വിവിധ പ്രശ്‌നങ്ങളില്‍ വരാറുണ്ട്. ചട്ടവിരുദ്ധമായി ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി. ചോദ്യോത്തരവേള തടസ്സപ്പെടുത്തിയത് എന്തിനെന്ന് ആരും ഇതുവരെ പറഞ്ഞില്ല. പ്രതിപക്ഷ നേതാവ് സഭയില്‍ സംസാരിക്കാന്‍ തയ്യാറായില്ല. അതുപോലെ സര്‍ക്കാരിന്റെ മറുപടി കേള്‍ക്കാനും പ്രതിപക്ഷം തയ്യാറായില്ല. പ്രതിപക്ഷത്തിന്റെ അസഹിഷ്ണുതയാണ് സഭയില്‍ കണ്ടത്.

    ജനാധിപത്യത്തിന്റെ ലംഘനമാണ് സഭയില്‍ നടന്നത്. സഭ തടസ്സപ്പെടുത്തിയതിന് എന്ത് ന്യായീകരണമാണ് പറയാനുള്ളത്. ജനാധിപത്യപരമായ അവകാശം പ്രതിപക്ഷം വിനിയോഗിച്ചില്ല. കുറെ കാലമായി യുഡിഎഫ് പ്രയോഗിക്കുന്ന ഹീന തന്ത്രത്തിന്റെ ഭാഗമാണിത്. നാട്ടില്‍ കലാപവും അരക്ഷിതാവസ്ഥയും ഉണ്ടാക്കനുള്ള യുഡിഎഫിനറെ ശ്രമം. സഭയില്‍ കാര്യങ്ങള്‍ പറയാതെ പുറത്ത് കാര്യങ്ങള്‍ പറയുന്നത് ശരിയാണോ. പ്രതിപക്ഷം സഭയില്‍ നിന്ന് ഒളിച്ചോടി. ഇപ്പോള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന കുതതന്ത്രങ്ങളുടെ പതിപ്പാണ് സഭയിലും കണ്ടത്.

    രാഹുലിന്റെ ഓഫീസിനെതിരായ ആക്രമണം ആരും ന്യായീകരിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ ഓഫീസിനെതിരായി എസ് എഫ് ഐ നടത്തിയ ആക്രമണം ഗൗരവകരമാണ്. കല്‍പ്പറ്റ സംഭവം ആരു ചെയ്തു എന്നടിസ്ഥാനമാക്കിയല്ല അപലപിച്ചത്. സിപിഎമ്മും എല്‍ഡിഎഫും കൃത്യമായ നിലപാടെടുത്തു. ചട്ട വിരുദ്ധമാണെന്ന് പറഞ്ഞിട്ടും ആവര്‍ത്തിക്കുന്ന നില വന്നപ്പോഴാണ് സ്പീക്കര്‍ സഭ നിര്‍ത്തിയത്. പത്ര ഓഫീസിനെതിരെ അടക്കം അക്രമണം ഉണ്ടായി. തെറ്റായ ഒരു സംഭവം ഉണ്ടായപ്പോള്‍ തെറ്റായ ഒരുപാട് കാര്യങ്ങള്‍ ഉണ്ടാക്കാന്‍ നോക്കി.

    കേരളത്തിലെ കോണ്‍ഗ്രസിന് വാളയാറിന് അപ്പുറവും ഇപ്പുറവും രണ്ട് നിലപാട്. രാഹുലിനെ ഇ ഡി ചോദ്യം ചെയ്തതില്‍ സിപിഎമ്മിന് യാതൊരു പങ്കുമില്ല. രാഹുലിനെ ചോദ്യം ചെയ്യുന്നതില്‍ സിപിഎം കൈയ്യടിച്ച് കൊടുത്തിട്ടില്ല. ആക്രമണം ആര്‍എസ് എസിനെ തൃപ്തിപ്പെടുത്താനെന്ന് പറയുന്നത് എന്തിന്. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനു നേരെ പ്രതിപക്ഷ നേതാവ് അക്രോശിച്ചു. ഡോദ്യെ ചോദിച്ചതിന്റെ പേരില്‍ ഭീഷണി മുഴക്കുന്നതും ആദ്യം. ധീരജിന്റെ കൊലപാതകത്തെ ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമെന്ന് അപഹസിച്ചു. എല്‍ഡിഎഫിന്റേത് വേറിട്ട സംസ്‌ക്കാരം. രണ്ടുതരം നിലപാട് സിപിഎമ്മിന് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...