MORE

    പ്രതിപക്ഷ നേതാവിന്റെ പെട്ടിപിടുത്തക്കാര്‍ ആഞ്ഞുവീശിയാല്‍ പതറുന്നവരല്ല മന്ത്രിമാര്‍; നിയമസഭയില്‍ ബഹളം ഉണ്ടാക്കിയാല്‍ കോണ്‍ഗ്രസിനകത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടില്ല എന്നാണ് ഇവരുടെ ധാരണ: പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മന്ത്രി മുഹമ്മദ് റിയാസ്

    Date:

    തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ കുറ്റപ്പെടുത്തലുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവിന്റെ പെട്ടിപിടുത്തക്കാര്‍ ആഞ്ഞുവീശിയാല്‍ പിന്മാറുന്നവര്‍ അല്ല എല്‍.ഡി.എഫ് സര്‍ക്കാറില്‍ ഉള്ളതെന്ന് റിയാസ് പരിഹസിച്ചു. ഇന്ന് പ്രതിപക്ഷ നേതാവിന്റെ പെട്ടി പിടിക്കുന്നവര്‍ പണ്ട് മറ്റു പലരുടെയും പെട്ടിപിടുത്തക്കാര്‍ ആയിരുന്നുവെന്നും മന്ത്രി പരിഹസിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും എതിരെ വലിയ പ്രതിഷേധം കോണ്‍ഗ്രസിനകത്തുണ്ട്. നിയമസഭയില്‍ ബഹളം ഉണ്ടാക്കിയാല്‍ കോണ്‍ഗ്രസിനകത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടില്ല എന്നാണ് ഇവരുടെ ധാരണ. പ്രതിപക്ഷ നേതാവിനോട് വ്യക്തിപരമായ ഒരു വിരോധവും ഇല്ല. മന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ വികസന ആവശ്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാവും. ഇവിടെ രാഷ്ട്രീയമാണ് പറയുന്നത്, അത് ഇനിയും തുടരും.

    ഇടതുപക്ഷ സര്‍ക്കാറുകള്‍ എന്നും പ്രതിപക്ഷ ബഹുമാനം പുലര്‍ത്തിയിട്ടുണ്ട്. 66 വര്‍ഷത്തെ കേരള നിയമസഭയുടെ ചരിത്രം പരിശോധിച്ചാല്‍ 34 അടിയന്തര പ്രമേയങ്ങളാണ് സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്തത്. 1957 മുതല്‍ 2016 വരെ 24 അടിയന്തര പ്രമേയങ്ങള്‍. 2016 ഇല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്ന ശേഷമുള്ള ഈ ഏഴ് വര്‍ഷങ്ങളില്‍ 10 അടിയന്തര പ്രമേയങ്ങള്‍ സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്തു. എന്നാല്‍ പ്രതിപക്ഷ നേതാവും ചില എംഎ‍ല്‍എമാരും പറയുന്നു മുഖ്യമന്ത്രി സഭയില്‍ ജനാധിപത്യം അനുവദിക്കുന്നില്ല എന്ന് -റിയാസ് കുറ്റപ്പെടുത്തി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...