മുംബൈ: പ്രതിപക്ഷ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. കോണ്‍ഗ്രസ്, എന്‍.സി.പി, ഉദ്ധവ് പക്ഷത്തിന്‍റെ ശിവസേന ഉദ്ധവ് ബാലാസാഹെബ് താക്കറെ എന്നീ പാര്‍ട്ടികളിലെ 25 നേതാക്കളുടെ സുരക്ഷയാണ് പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.
അതേസമയം, മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും കുടുംബത്തിന്‍റേയും സുരക്ഷ പിന്‍വലിച്ചിട്ടില്ല. ഉദ്ധവ് താക്കറെയുടെ വിശ്വസ്തനായ മിലിന്ദ് നവേക്കറിന് വൈ പ്ലസ് കാറ്റഗറി സുരക്ഷയും നല്‍കിയിട്ടുണ്ട്.
എന്‍.സി.പി നേതാവ് ശരത് പവാറിന്‍റെയും മകള്‍ സുപ്രിയ സുലെയുടേയും സുരക്ഷ നിലനിര്‍ത്തുകയും എന്‍.സി.പി നേതാക്കളായ അജിത് പവാറിന്റെയും ദിലീപ് വാല്‍സെ പാട്ടീലിന്റെയും സുരക്ഷ ഇസെഡില്‍ നിന്നും വൈ പ്ലസായി കുറക്കുയും ചെയ്തു.
നവാബ് മാലിക്, അനില്‍ ദേശ്മുഖ്, വിജയ് വഡേത്തിവാര്‍, ബാലാസാഹേബ് തൊറാട്ട്, നാനാ പട്ടോലെ, ഭാസ്‌കര്‍ ജാദവ്, സതേജ് പാട്ടീല്‍, ധനജയ് മുണ്ടെ, സുനില്‍ കേദാരെ, നര്‍ഹാരി സിര്‍വാള്‍, വരുണ്‍ സര്‍ദേശായി എന്നിവരുടെ സുരക്ഷ പിന്‍വലിച്ചിട്ടുണ്ട്.

