MORE

    പ്രശ്നം ഗുരുതരം; ഉത്തരം മുട്ടി സിപിഎം നേതൃത്വം

    Date:

    തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരായ പരാതിയില്‍ സി.പി.എമ്മിന്‍റെ തീരുമാനം വൈകില്ല.

    വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അന്വേഷണം സംബന്ധിച്ച്‌ തീരുമാനമുണ്ടാകും. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കുന്ന കാര്യം പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. പിബി യോഗത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനം.

    വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. മുതിര്‍ന്ന നേതാക്കള്‍ ഇരുനേതാക്കളുമായും ആശയവിനിമയം നടത്തുന്നുണ്ട്. രണ്ടു ജയരാജന്മാര്‍ക്കും എതിരെയുള്ള ആരോപണങ്ങള്‍ പാര്‍ട്ടി നേരത്തെ ചര്‍ച്ച ചെയ്യുകയും തള്ളിക്കളയുകയും ചെയ്തിരുന്നു. എന്നാല്‍ തിരുത്തല്‍ രേഖ ചര്‍ച്ച ചെയ്യുന്ന പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളെ എങ്ങനെ നേരിടുമെന്ന കാര്യത്തിലും നേതൃത്വത്തിനു വ്യക്തതയില്ല.

    അന്വേഷണം പ്രഖ്യാപിച്ചാല്‍ പി.ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടി അംഗീകരിച്ചതിനു തുല്യമാകും. അങ്ങനെ സംഭവിച്ചാല്‍ ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറായി തുടരില്ല. പി.ജയരാജന്‍റെ ആരോപണങ്ങള്‍ അന്വേഷിച്ചില്ലെങ്കില്‍ തിരുത്തല്‍ രേഖ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ താഴേത്തട്ടില്‍ ഇത് വിശദീകരിക്കാന്‍ പ്രയാസമായിരിക്കും. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാതെ ഇരുനേതാക്കള്‍ക്കും സ്വീകാര്യമായ നടപടി സ്വീകരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കമ്മീഷനെ നിയമിച്ചാല്‍ ഇരുനേതാക്കള്‍ക്കുമെതിരായ ആരോപണങ്ങള്‍ അന്വേഷിക്കേണ്ടി വരും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...