ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രണ്ട് ക്ഷേത്രങ്ങള്‍ നശിപ്പിച്ചതിന് 24 കാരനെ അറസ്റ്റ് ചെയ്തു.
കുട്ടിക്കാലത്ത് അപകടത്തില്‍ കണ്ണിന് കേടുപാടുകള്‍ സംഭവിച്ച ഇയാള്‍ സുഖം പ്രാപിക്കാന്‍ വേണ്ടി നടത്തിയ പ്രാര്‍ത്ഥനകള്‍ സഫലമാവാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചന്ദന്‍ നഗറിലെയും ഛത്രിപുരയിലെയും രണ്ട് ക്ഷേത്രങ്ങള്‍ അടുത്തിടെ നശിപ്പിക്കുകയും ഒരു വിഗ്രഹം അശുദ്ധമാക്കുകയും ചെയ്തു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് തോന്നുന്നു. പിതാവ് ഒരു ചെറിയ ഹാര്ഡ്വെയര് സ്റ്റോര്‍ നടത്തുകയാണ്. വിഷയം സെന്‍സിറ്റീവ് ആണ്, ആഴത്തിലുള്ള അന്വേഷണം നടക്കുകയാണ്- അഡീഷണല്‍ ഡെപ്യൂട്ടി പൊലിസ് കമ്മീഷണര്‍ പ്രശാന്ത് ചൗബെ പറഞ്ഞു.
ഐ.പി.സി 295എ (ഏതെങ്കിലും മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ക്ഷുദ്രവുമായ പ്രവൃത്തികള്‍) പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തതെന്ന് ചൗബെ കൂട്ടിച്ചേര്‍ത്തു.

