MORE

    പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഗവര്‍ണറുടെ നടപടി സ്വാഗതം ചെയ്ത് വി ഡി സതീശന്‍

    Date:

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ നിയമനം മരവിച്ച ഗവര്‍ണറുടെ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

    അദ്ദേഹത്തിന്റെ അധികാരം ഉപയോ​ഗിച്ചാണ് അത് ചെയ്തത്. ഇതിനെതിരെ സര്‍ക്കാര്‍ കോടതിയില്‍ പോകുന്നത് അനീതി പുനഃസ്ഥാപിക്കാനാണെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സതീശന്‍ പറഞ്ഞു.​

    കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും നടന്ന ബന്ധുനിയമനത്തെ കുറിച്ച്‌ അന്വേഷിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സര്‍വകലാശാലകളിലെ അധ്യാപക നിയമനങ്ങള്‍ മുഴുവന്‍ പി.എസ്.സിക്ക് വിടണമെന്നും വി ഡി സതീശന്‍ പറഞ്ഞു. യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട ഭേദ​ഗതി ബില്‍ കൊണ്ടുവരുന്നതും ഇത്തരം അനധികൃത അധ്യാപക നിയമനത്തിനാണ്, ക്രമക്കേട് കാണിക്കാനാണ്.

    നിലവില്‍ യുജിസിയുടേയും സെനറ്റിന്റേയും ചാന്‍സലറുടേയും പ്രതിനിധിയാണുള്ളത്. അവിടേക്ക് സര്‍ക്കാരിന്റെ പ്രതിനിധിയേയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനേയും വയ്ക്കുകയാണ്. തുടര്‍ന്ന് ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമേ ഈ പേര് ​ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ പാടൂള്ളൂ. അപ്പോള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അവസരം നിഷേധിക്കാനും ഇഷ്ടക്കാരുടെ പേര് ശുപാര്‍ശ ചെയ്യാനും കഴിയും. അങ്ങനെ വരുമ്ബോള്‍ വിസി പൂര്‍ണമായും സര്‍ക്കാരിന്റെ അടിമയാകും.

    ഇത് വളരെ ​ഗൗരവതരമായ കാര്യമാണ്. കാരണം പരസ്യമായാണ് അര്‍ഹരായ ആളുകള്‍ക്ക് നീതി നിഷേധിച്ച്‌ ബന്ധു നിയമനം നടത്തുന്നത്. ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും സര്‍ക്കാര്‍ നിയമവഴി തേടിയാല്‍ തങ്ങളും നിയമവഴി തേടുമെന്നും വിഷയാധിഷ്ടിതമായിട്ടാണ് പ്രതിപക്ഷം നിലപാട് സ്വീകരിക്കുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...