MORE

    പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

    Date:

    തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. ആകെ 2,028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നതവിജയം നേടി. വിജയശതമാനം 83.87. കഴിഞ്ഞ വര്‍ഷം 87.94 ആയിരുന്നു വിജയശതമാനം. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും. 20 ദിവസം കൊണ്ട് ടാബുലേഷന്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കാനായെന്ന് മന്ത്രി പറഞ്ഞു.

    ആകെ 4,22,890 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കി. വിജയശതമാനം: സയന്‍സ് 86.14%, ഹുമാനിറ്റീസ് 76.65 %, കൊമേഴ്‌സ് 85.69 % എന്നിങ്ങനെയാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 81.72 ശതമാനമാണ് വിജയം. എയ്ഡഡ് സ്‌കൂളുകളില്‍ 86.02 ശതമാനവും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 81.12 ശതമാനവുമാണ് വിജയം

    പ്ലസ്ടു ഫലം വിജയശതമാനത്തില്‍ കോഴിക്കോട് ജില്ലയാണ് മുന്നില്‍ (87.79). കുറവ് വയനാട് ജില്ലയില്‍ (75.07 ശതമാനം). 78 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം ഇത് 136 ആയിരുന്നു. കൂടുതല്‍ വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയില്‍.

    വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 29,711 പേര്‍ പരീക്ഷ എഴുതിയതില്‍ 23,251 പേര്‍ വിജയിച്ചു. വിജയശതമാനം 78.26. കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം 79.62. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിജയ ശതമാനത്തില്‍ കൊല്ലം ജില്ലയാണ് മുന്നില്‍ 87.77%.

    ഉച്ചയ്ക്ക് 12 മുതല്‍ ഓണ്‍ലൈനായി ഫലം ലഭ്യമാകും. പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക വിവാദമായതിനെ തുടര്‍ന്ന് പുതിയ ഉത്തര സൂചിക തയാറാക്കിയാണ് വീണ്ടും മൂല്യനിര്‍ണയം നടത്തിയത്.

    ഫലം ഈ വെബ്‌സൈറ്റുകളില്‍ ലഭ്യമാകും
    kerala.gov.in , www.examresults.kerala.gov.in ,www.dhsekerala.gov.in, www.keralaresults.nic.in www.prd.k.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...