MORE

    ഫയല്‍ തീര്‍പ്പാക്കല്‍: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ച പ്രവര്‍ത്തിച്ചു

    Date:

    പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായുള്ള ജില്ലാതല കര്‍മ്മ പദ്ധതി നടപ്പാക്കുന്നതിന് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ച പ്രവര്‍ത്തിച്ചു.

    ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ മേല്‍നോട്ടത്തിലാണ് ഫയല്‍ തീര്‍പ്പാക്കല്‍ നടത്തിയത്. ഞായറാഴ്ച ഓഫീസുകളില്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.

    കോവിഡ് പ്രതിസന്ധിമൂലം തുടര്‍ നടപടികള്‍ വൈകിയ ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനായാണ് സര്‍ക്കാര്‍ എല്ലാ ജില്ലകളിലും തീവ്രയജ്ഞ പരിപാടി ആവിഷ്‌കരിച്ചത്. രണ്ടാഴ്ച കൂടുമ്ബോള്‍ വകുപ്പ് തലത്തിലും മാസത്തില്‍ ഒരുതവണ മന്ത്രിയുടെ നേതൃത്വത്തില്‍ ജിലാ തലത്തിലും അവലോകനം നടത്തും. വകുപ്പു തല പുരോഗതി അതത് മന്ത്രിമാര്‍ വിലയിരുത്തും.

    ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം ആരംഭിച്ച്‌ ഇതുവരെ ജില്ലയില്‍ റവന്യൂ വകുപ്പില്‍ 2799 ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിച്ചു. കളക്ടറേറ്റ്-2149 ആര്‍.ഡി. ഓഫീസുകള്‍- 175 താലൂക്ക് ഓഫീസുകള്‍- 381വില്ലേജ് ഓഫീസുകള്‍- 89 സ്പെഷ്യല്‍ ഓഫീസുകള്‍ 5 എന്നിങ്ങനെയാണ് തീര്‍പ്പാക്കിയ ഫയലുകളുടെ എണ്ണം. കളക്ടറേറ്റിനു പുറമേ ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ സപ്ലൈ ഓഫീസ് ഉള്‍പ്പെടെ വിവിധ ജില്ലാതല ഓഫീസുകളും സബ് ഓഫീസുകളും ആര്‍ഡിഒ, താലൂക്ക്, വില്ലേജ് ഓഫീസുകളും ഞായറാഴ്ച പ്രവര്‍ത്തിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...