ഫാരിസ് അബൂബേക്കറുടെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ചില നിര്‍ണായക രേഖകള്‍ ലഭിച്ചതായി സൂചന.
സംസ്ഥാന സര്‍ക്കാരിനെ അട പടലം ഇളക്കാന്‍ കഴിയുന്ന തെളിവുകളാണ് ലഭിച്ചതെന്ന് മനസിലാക്കുന്നു. മുമ്ബ് പി.സി.ജോര്‍ജ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ ചില തെളിവുകള്‍ ഇതിനകം ഡല്‍ഹിയില്‍ എത്തിക്കഴിഞ്ഞു. പ്രസ്തുത തെളിവുകളുടെ വിശദാംശങ്ങളാണ് ഫാരിസ് അബൂബേക്കറുടെ വീട്ടില്‍ നിന്നും ലഭിച്ചതെന്നാണ് മനസിലാക്കുന്നത്. ഫാരിസിന്‍്റെ വീട്ടില്‍ കേന്ദ്ര അന്വേഷണം എത്തിയെന്ന് അറിഞ്ഞതോടെ തിരുവനന്തപുരത്തെ ക്ലിഫ് ഹൗസില്‍ കൂട്ട നിലവിളി കേട്ടു തുടങ്ങി.മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കാണെന്ന് പറഞ്ഞ് ഇടയ്ക്കിടെ അമേരിക്കയിലേക്ക് പറക്കുന്നതെന്തിന്?
കെ റെയില്‍ ഫാരിസ് അബൂ ബേക്കറിന്‍്റെ റിയല്‍ എസ്‌റ്റേറ്റ് കമ്ബനിക്ക് വേണ്ടിയോ? രോഗത്തെ കുറിച്ച് കള്ളം പറയുകയാണോ കേരളത്തിന്‍്റെ മുഖ്യ മന്ത്രി? പി.സി.ജോര്‍ജിന്‍്റെ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു ഇ.ഡി. ആദ്യം ആദായ നികുതി വകുപ്പിനെ അയച്ചാണ് അന്വേഷിച്ചത് ഇ.ഡി.
വരുമ്ബോള്‍ സംശയം തട്ടാതിരിക്കാന്‍ വേണ്ടിയായിരുന്നു പുതിയ നീക്കം.പിണറായി വിജയനും ഫാരിസ് അബൂബേക്കറും തമ്മിലുള്ള ബിസിനസ് ബന്ധത്തെ കുറിച്ച് പുറത്തു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ട് ഏതാനും മാസങ്ങളായി. പ്രാഥമിക വിവരങ്ങളാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആദ്യം തേടിയത്..പി.ശശിയുടെ അതിബുദ്ധി മുഖ്യമന്ത്രി പിണറായി വിജയനും കുരുക്കായി മാറിയിരിക്കുകയാണ്. തൊണ്ണൂറുകളുടെ മധ്യത്തില്‍ ഇ.കെ നായനാരെ കുപ്പിയിലാക്കിയ അതേ തന്ത്രം തന്നെയാണ് ശശി ഇപ്പോള്‍ പയറ്റുന്നത്. എന്നാല്‍ കാല്‍ നൂറ്റാണ്ട് കടന്നു പോയ വിവരം പാവം അറിഞ്ഞില്ല.
ജോര്‍ജിനെതിരെയുള്ള പിണറായിയുടെ വൈരാഗ്യമാണ് ശശി സമര്‍ത്ഥമായി ഉപയോഗിച്ചത്.എന്നാല്‍ ശശിയുടെ കളി തീ കൊള്ളി കൊണ്ട് തല ചൊറിയുന്നതു പോലെയാണെന്ന് മനസിലാക്കി കൊടുക്കാനുള്ള വിവേകം പിണറായിയുടെ വിശ്വസ്തര്‍ക്കുണ്ടായില്ല. അങ്ങനെ സംഭവിച്ചാല്‍ അവരെ ശശി ബാക്കിവയ്ക്കില്ലെന്നറിയാം. ചുമ്മാതിരുന്ന ജോര്‍ജിന്‍്റെ വായില്‍ കമ്ബിട്ടു കുത്തിയതു പോലെയായി കാര്യങ്ങള്‍.മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരേ ഒരിക്കലും പ്രതീക്ഷിക്കാത്ത ഗുരുതര ആരോപണങ്ങളാണ് പിസി ജോര്‍ജ് ഉന്നയിച്ചത്. മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് റിയല്‍ എസ്റ്റേറ്റ് രാജാവായ ഫാരിസ് അബൂബക്കറാണ്.
മുഖ്യമന്ത്രിയും ഫാരിസ് അബൂബക്കറും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണുള്ളത്. ഇക്കാര്യങ്ങള്‍ താന്‍ പുറത്തുപറയുമെന്ന ഭീതിയിലാണ് തന്നെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തതെന്നും പിസി പറഞ്ഞു. പീഡനപരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ ജാമ്യത്തില്‍ പുറത്തിറങ്ങിയതിനു ശേഷമായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം. എഴുതി തയ്യാറാക്കിയ കുറിപ്പ് പിസി ജോര്‍ജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിച്ചു.ദൈവത്തിന് നന്ദി.
കേസന്വേഷണത്തില്‍ സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. 100 ശതമാനം സഹകരിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കി. ഇത്രയും കാലം ഫാരിസ് അബൂബക്കര്‍ എന്ന പേര് ഞാന്‍ പലതവണ പറഞ്ഞിട്ടും ആരും അത് ശ്രദ്ധിച്ചിട്ടില്ല. കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ രാഷ്ട്രീയ നാടകങ്ങള്‍ക്ക് പിന്നിലും ഫാരിസ് അബൂബക്കര്‍ എന്ന റിയല്‍ എസ്റ്റേറ്റ് ഡോണ്‍ ആണ്.
പിണറായി വിജയനും ഫാരിസ് അബൂബക്കറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറുപുറമാണ് സ്വപ്ന സുരേഷ് പറഞ്ഞുകൊണ്ടിരിക്കുന്നത്. 2012 മുതല്‍ കഴിഞ്ഞ 10 കൊല്ലമായി പിണറായി വിജയന്റെ എല്ലാ നിക്ഷേപങ്ങളേയും രാഷ്ട്രീയത്തേയും നീക്കങ്ങളേയും സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും ഫാരിസ് ആണ്.2016 ഇത് ചെന്നൈ കേന്ദ്രീകരിച്ചായിരുന്നെങ്കില്‍ ഇപ്പോളത് അമേരിക്ക കേന്ദ്രീകരിച്ചാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ തുടരെയുള്ള അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ചും അമേരിക്കന്‍ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണം. കേന്ദ്രസര്‍ക്കാരും എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റും ഇതിന് മുന്‍കൈ എടുക്കണം.
2004ല്‍ എസ്‌എഫ്‌ഐക്കാരേയും ഡിവൈഎഫ്‌ഐക്കാരേയും സ്വാശ്രയ കോളേജുകള്‍ക്കെതിരെ സമരം ചെയ്യാന്‍ പറഞ്ഞുവിട്ടിട്ട് സ്വന്തം മകളെ സ്വാശ്രയകോളേജില്‍ പഠിപ്പിക്കാന്‍ വിട്ടു. വീണ വിജയന്‍ പിന്നീട് ഒറാക്കിള്‍ എന്ന കമ്ബനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഒറാക്കിള്‍ കമ്ബനിയില്‍ സാധാരണ ജീവനക്കാരി ആയിരുന്ന വീണ 2012ല്‍ രവി പിള്ള ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവായി. ആര്‍ക്കിടെക്‌ട് എന്ന ഐടി കമ്ബനിയുടെ സിഇഒ ആയിട്ടാണ് വീണ ചാര്‍ജ് എടുത്തത്.
പിണറായി വിജയന്റെ മകള്‍ എന്നല്ലാതെ എന്ത് യോഗ്യതയാണ് വീണയ്ക്കുള്ളത്. 2014ല്‍ ആ പദവിയില്‍ നിന്ന് എക്സലോജിക് എന്ന കമ്ബനി രൂപീകരിച്ചു. അതിലേക്ക് വന്നുചേര്‍ന്ന സാമ്ബത്തികത്തിന്റെ ഉറവിടം അന്വേഷിക്കണം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്ബത്തിക ഇടപാടുകളും എക്സലോജിക്കിലൂടെയാണ് നടന്നിരിക്കുന്നത് എന്ന് ഞാന്‍ സംശയിക്കുന്നു.എക്സലോജിക്കില്‍ നിന്ന് പോയിരിക്കുന്ന ഭൂരിഭാഗം പണവും അമേരിക്കയിലുള്ള ഫാരിസ് അബൂബക്കറിന്റെ പേരിലാണോ എന്ന് സംശയിക്കുന്നു.
ഇത് ഇ.ഡി അന്വേഷിക്കണം. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് പിണറായി വിജയന്‍ എന്ന നിലപാടില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. തുടക്കത്തില്‍ അദാനി ഗ്രൂപ്പിന് വിഴിഞ്ഞം തുറമുഖം പദ്ധതി കൈമാറാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ എതിര്‍ത്ത പിണറായി വിജയന്‍ പിന്നീട് അതിനെ അനുകൂലിച്ചു. ഇപ്പോള്‍ അവര്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നതിനു പിന്നിലും വലിയ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നു.
തിരുവനന്തപുരം എയര്‍പോര്‍ട്ട് അദാനി ഗ്രൂപ്പിന് കൈമാറുന്ന കാര്യത്തിലും ഇതുതന്നെയാണ് കാര്യം. വീണ വിജയന്റെ എക്സലോജിക്ക് കമ്ബനി വഴിയുള്ള സാമ്ബത്തിക ഇടപാടുകള്‍ അന്വേഷണ വിധേയമാക്കണം.ഇപ്പോള്‍ അമേരിക്കയിലുള്ള ഫാരിസ് അബൂബക്കറിന്റെ നിക്ഷേപങ്ങളില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. ഡാറ്റ എന്നത് ഒരു കച്ചവടമായി സര്‍ക്കാര്‍ എടുത്തിരിക്കുന്നു. അതിനെല്ലാം ഇടനിലക്കാരി വീണ വിജയനാണെന്ന് ഞാന്‍ സംശയിക്കുന്നു.
കേരളത്തിലെ തൊഴില്‍ രഹിതരായ 44 ലക്ഷം പേരുടെ അടിസ്ഥാനവിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചിരിക്കുകയാണ്. ഈ വിവരങ്ങള്‍ സുരക്ഷിതമാണോ എന്ന് എനിക്ക് സംശയമുണ്ട്. ഇത് കേന്ദ്രം അന്വേഷിക്കണം. ഈ വിവരങ്ങള്‍ കച്ചവടം ചെയ്യുകയാണോ എന്ന് സംശയമുണ്ട്.താന്‍ ആര്‍ക്കുനേരേയും ഗൂഢാലോചന നടത്തിയിട്ടില്ല.
ചെയ്യുകയുമില്ല. അഴിമതിക്കാരായ ഭരണാധികാരികളെ ജനപ്രതിനിധികളെ രാജിവെപ്പിച്ചതാണ് എന്റെ രാഷ്ട്രീയ ചരിത്രം. അഴിമതി കണ്ടുനില്‍ക്കില്ല.വി.എസ് ആണ് തന്റെ ഗുരു. അധികാരമോഹിയല്ല ഞാന്‍.
പിണറായി വിജയന്റെ ഭാര്യയും മകളുമെല്ലാം അഴിമതിക്കാരാണ്. ഇതെല്ലാം വെളിച്ചെത്തുകൊണ്ടുവരാന്‍ ഞാന്‍ തുടങ്ങിവെച്ച യുദ്ധത്തില്‍ നിന്ന് പുറകോട്ട് പോവില്ല. ശക്തമായി പോരാടും.കെ റയില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടമാണെന്ന് രാജ്യം മുഴുവന്‍ ആരോപിച്ചപ്പോഴും പിണറായിയോ അദ്ദേഹത്തിന്‍്റെ സഹപ്രവര്‍ത്തകരോ നിഷേധിച്ചില്ല.കെ റയില്‍ ഫാരിസ് അബൂബേക്കറിന്‍്റെ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിലാണെന്ന് പറഞ്ഞു വയ്ക്കുകയാണ് പി.സി.ജോര്‍ജ്. ദീപിക പത്രത്തിന്‍്റെ മുന്‍കാല ഉടമസ്ഥനായിരുന്നു ഫാരിസ് അബൂബേക്കര്‍ .
നിലവില്‍ ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസ്സുകാരനുമാണ് എം.എ. ഫാരിസ് എന്ന ഫാരിസ് അബൂബക്കര്‍. യഥാര്‍ത്ഥ പേര് മുണ്ടയില്‍ അബൂബക്കര്‍ ഫാരിസ്. മുഖ്യമന്ത്രിയുടെ കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തുന്നയാള്‍ എന്നാണ് ഫാരിസ് വിശേഷിക്കപ്പെടുന്നത്.കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത നന്തി എന്ന സ്ഥലത്തു ഫാരിസ് ജനിച്ചു.
അച്ഛന്‍:മുണ്ടയില്‍ അബൂബക്കര്‍, അമ്മ മറയക്കാരത്ത് സോഫീയ്യാ. പൊയില്‍ക്കാവ് ഹൈസ്കൂളില്‍ നിന്നും, കോഴിക്കോട് ഫാറൂഖ് കോളേജില്‍ നിന്നുമായി വിദ്യാഭ്യാസം. ബിരുദമെടുത്ത ശേഷം ചെന്നൈയില്‍ ചെറിയരീതിയില്‍ തുകല്‍ ഉല്പ്പന്നങ്ങളുടെ വ്യാപാരത്തിലേര്‍പ്പെട്ടിരുന്ന പിതാവിനെ സഹായിക്കാന്‍ ചെന്ന ഫാരിസ് വളരെ പെട്ടെന്നു തന്നെ കയറ്റുമതി ബിസിനസിലൂടെ സമ്ബന്നനായിമാറി. ബിസിനസില്‍ കര്‍ക്കശമായ സ്വകാര്യത പുലര്‍ത്തുന്ന ഫാരിസിന്റെ ബിസിനസ് ബന്ധങ്ങള്‍ പലപ്പോഴും മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
ഫാരിസ് അബൂബേക്കറിന്‍്റെ യഥാര്‍ത്ഥ ബിസിനസ് ബന്ധങ്ങള്‍ ഇപ്പോഴും അജ്ഞാതമാണെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. കോടികളാണ് അദ്ദേഹം മുതല്‍ മുടക്കുന്നത്. തീരെ ചെറിയ നിലയില്‍ നിന്നും ബിസിനസ് ബന്ധങ്ങള്‍ തുടങ്ങിയ ഒരാള്‍ക്ക് കോടികള്‍ എവിടെ നിന്നാണ് കിട്ടിയതെന്ന അഭ്യുദയകാംക്ഷികളുടെ സംശയങ്ങള്‍ക്ക് ആര്‍ക്കും മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് .ജോര്‍ജ് പറയുന്നത്. കേരളത്തില്‍ പ്രമുഖരായ ചില രാഷ്ട്രീയ നേതാക്കളുടെ ഫണ്ട് ഫാരിസ് ഉപയോഗിക്കുന്നുണ്ടത്രേ.
ഇതില്‍ ഒരാള്‍ പിണറായി വിജയനാണെന്നാണ് ജോര്‍ജ് പറയുന്നത്.നഷ്ടത്തിലായ ദീപിക ദിനപത്രത്തിന് ഫാരിസ് സംഭാവന നല്‍കുകയും പിന്നീട് അത് പത്രവ്യവസായി എന്ന നിലയില്‍ ഏറ്റെടുക്കുകയും ചെയ്തു..ഇതേ തുടര്‍ന്ന് ദീപികയിലെ പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഇരുന്നൂറോളം ജീവനക്കാരെ സ്വയം വിരമിക്കല്‍ പദ്ധതിയുടെ മറവില്‍ നിര്‍ബന്ധിതമായി പുറത്താക്കിയത് വിവാദമായിരുന്നു. ഫാരിസും രാഷ്ട്രദീപിക കമ്ബനിയുടെ അന്നത്തെ ചെയര്‍മാനായിരുന്ന കാഞ്ഞിരപ്പള്ളി സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍. മാത്യു അറക്കലും തമ്മിലുള്ള ബന്ധം സംശയാസ്പദമാണെന്ന് കേരളശബ്ദം വാരിക, ഓശാന തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ആരോപിച്ചിരുന്നു. മാത്യു അറയ്ക്കല്‍ പിണറായി വിജയനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന മെത്രാനാണ്.
സത്യ ക്രിസ്ത്യാനികളുടെ ദീപികയെ മറ്റൊരു മതസ്ഥന് പണയം വച്ചതില്‍ ക്രൈസ്തവര്‍ക്കെല്ലാം പ്രതിഷേധമുണ്ടായിരുന്നു.ഇതിന് പിന്നില്‍. പ്രവര്‍ത്തിച്ചത് പിണറായിയുടെ ബുദ്ധിയാണെന്ന് അക്കാലത്ത് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.എന്നാല്‍ ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്ന പി.സി. ജോര്‍ജും ഫാരിസും ഒരു കാലത്ത് അടുത്ത ചങ്ങാതിമാരായിരുന്നുവെന്ന് ഇരുവരുടെയും അടുപ്പക്കാര്‍ പറയുന്നു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ആയിരുന്നു ഇരുവരുടെയും ബന്ധത്തിനിടയില്‍ നിലകൊണ്ടത്.2007-ല്‍ കണ്ണൂരില്‍ നടന്ന നായനാര്‍ സ്മാരക ഫുട്ബോള്‍ മേളയ്ക്ക് 60 ലക്ഷം രൂപ എന്ന വലിയ തുക സ്പോണ്‍സര്‍ഷിപ്പ് വെളിപ്പെടുത്താതെ നല്കിയതിലും സംശയകരമായ വസ്തുതകള്‍ ഉണ്ടെന്ന് മാതൃഭൂമി ദിനപത്രം ആരോപിച്ചു.
പ്രസ്തുത ആരോപണങ്ങളെ ഫാരിസിന്‍റെ കീഴിലുള്ള അന്നത്തെ ദീപിക ദിനപത്രം ശക്തമായി എതിര്‍ത്തു.സി.പി.എം.-ലെ പിണറായി വിഭാഗത്തിന്റെ പക്ഷം പിടിച്ചുകൊണ്ടും തനിക്കെതിരായും ദീപികയില്‍ തുടരെ വാര്‍ത്തകള്‍ വന്നതിന് അനുബന്ധമായി കേരളത്തിലെ മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദന്‍ ഫാരിസിനെ “വെറുക്കപ്പെട്ടവന്‍” എന്നു വിശേഷിപ്പിച്ചു. ആ പദപ്രയോഗം പ്രസ്തുത വിവാദം കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ഇടയാക്കി. “വെറുക്കപ്പെട്ടവന്‍” എന്ന പരാമര്‍ശം മാധ്യമങ്ങളില്‍ വളരെ ചര്‍ച്ചാ വിഷയമാവുകയും ഫാരിസിന്റെ സ്വകാര്യത വിവാദമാവുകയും ചെയ്തപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുളള നിയന്ത്രണത്തിലുളള കൈരളി ചാനല്‍ ഫാരിസുമായുള്ള അഭിമുഖം രണ്ടു ദിവസങ്ങളിലായി സംപ്രേഷണം ചെയ്തു.
പ്രസ്തുത അഭിമുഖത്തിനുശേഷം ഫാരിസ് പി.ടി. ഉഷയുടെ സ്കൂള്‍ ഓഫ് അത്‌ലറ്റിക്സിന് ഒന്നരക്കോടിരൂപ സംഭാവന നല്കിയിരുന്നു എന്ന വാര്‍ത്തയും പുറത്തുവന്നു. പ്രസ്തുത വാര്‍ത്ത പുറത്തുവന്നതിനുശേഷം പി.ടി. ഉഷയുടെ സ്കൂളിനുനേരെ ആരോപണങ്ങളുണ്ടായി..
അതുപോലെ, ഫാരിസിന്റെ മൂന്നു കമ്ബനികളില്‍നിന്ന് 50 ലക്ഷം അമേരിക്കന്‍ ഡോളര്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനായി സിംഗപ്പൂരിലെ നാഷണല്‍ കിഡ്നി ഫൗണ്ടേഷന്‍ നല്‍കിയ കേസില്‍ അദ്ദേഹത്തിന് സിംഗപ്പൂര്‍ കോടതി സമ്മന്‍സ് അയച്ചു എന്ന വാര്‍ത്തയും ജനശ്രദ്ധയാകര്‍ഷിച്ചു.2008 സെപ്റ്റംബര്‍ മൂന്നിന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫാരിസ് വെറുക്കപ്പെട്ടവനാണെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആവര്‍ത്തിച്ചു. ഫാരിസ് അബൂബേക്കറും വി.എസും തമ്മിലായിരുന്നില്ല വിരോധം. അത് വി.എസും പിണറായിയും തമ്മിലായിരുന്നു.
പിണറായിയോടുള്ള വിവാദം ഫാരിസിലേക്ക് വളര്‍ത്താനാണ് വി.എസ് ശ്രമിച്ചത്. വി.എസ് തളര്‍ന്നു പോയില്ലായിരുന്നെങ്കില്‍ കാണാമായിരുന്നു എന്ന പി.സി.ജോര്‍ജിന്‍്റെ പ്രസ്താവന ഇത് ശരി വയ്ക്കുന്നു. വി എസിന്‍്റെ പഴയ അനുയായികള്‍ ജോര്‍ജിനൊപ്പമുണ്ടെന്ന യാഥാര്‍ത്ഥ്യവും ഇതിലൂടെ മനസിലാക്കാം. പിണറായിയെ സംബന്ധിച്ചടത്തോളം തികഞ്ഞ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കാര്യങ്ങള്‍. പഴയ കാല ശത്രുക്കളെല്ലാം അദ്ദേഹത്തിനെതിരെ അണി ചേരുന്നു.കാലം അദ്ദേഹത്തോട് പകരം ചോദിക്കുന്ന ദയനീയ കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇ.ഡി. ഇതെല്ലാം വലിച്ചു പുറത്തിടും എന്നാണ് പി.സി.ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ കരുതുന്നത്.ഫാരിസ് എന്ന് കേട്ടാല്‍ പിണറായി എന്നു വിളിക്കുന്ന അനേകം മാര്‍ക്സിസ്റ്റുകാരുള്ള നാടാണ് നമ്മുടേത്.പ്രത്യേകിച്ച് പഴയ വി എസ് ഭക്തന്‍മാര്‍.

