MORE

    ഫെയ്‌സ്ബുക്ക് പരിചയം; വീട്ടമ്മയില്‍ നിന്നും 81 ലക്ഷം രൂപ തട്ടിയ നൈജീരിയന്‍ സ്വദേശി പിടിയില്‍

    Date:

    കോട്ടയം: ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച്‌ 81 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍.

    നൈജീരിയന്‍ സ്വദേശിയായ ഇസിചിക്കുവിനെയാണ് (26) കോട്ടയം സൈബര്‍ പോലീസ് സംഘം ഡല്‍ഹിയില്‍ നിന്നും പിടികൂടിയത്.

    ഇയാള്‍ ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിനിയായ വീട്ടമ്മയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് 81 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. 2021-ലാണ് കേസിനാസ്പദമായ സംഭവം. അന്ന മോര്‍ഗന്‍ എന്ന യു.കെ സ്വദേശിനിയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചായിരുന്നു തട്ടിപ്പ്. തുടര്‍ന്ന് സ്വാതന്ത്ര്യ ദിനത്തിന്റെയന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷത്തില്‍ 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് ഇയാള്‍ വീട്ടമ്മയെ വിശ്വസിപ്പിച്ചു.

    പിന്നീട് മുംബൈ കസ്റ്റംസ് ഓഫീസിലെ ഡിപ്ലോമാറ്റിക് ഏജന്റ് ആണെന്ന വ്യാജേന വീട്ടമ്മയ്ക്ക് ഒരു ഫോണ്‍ കോള്‍ വന്നു. നിങ്ങള്‍ക്ക് യു.കെയില്‍ നിന്നും വിലപ്പെട്ട വസ്തുക്കളും ഡോളറും വന്നിട്ടുണ്ടെന്നും കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ 22000 രൂപ അടക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. വീട്ടമ്മയെ വിശ്വസിപ്പിക്കുന്നതിനായി സമ്മാനങ്ങളുടെ ഫോട്ടോയും വീഡിയോകളും അയച്ചു നല്‍കിയതോടെ കെണിയില്‍ വീണ വീട്ടമ്മ ഇയാള്‍ ആവശ്യപ്പെട്ട പണം കെെമാറി. ഇതിനുശേഷം നിരവധി വിമാനത്താവളങ്ങളില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന കോള്‍ വരികയും ഇയാള്‍ ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് വീട്ടമ്മ പണം കെെമാറുകയും ചെയ്തു.

    എന്നാല്‍ പിന്നീട് വീട്ടമ്മ പണം അയക്കാതിരുന്നതോടുകൂടി ഇവരുടെ സമ്മാനങ്ങള്‍ വിദേശത്തു നിന്ന് വന്നതാണെന്നും കെെപ്പറ്റിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടി ഇയാള്‍ വീണ്ടും വീട്ടമ്മയെ ഭീഷണിപ്പെടുത്തി. ഇതോടെ ബന്ധുക്കളില്‍ നിന്നും, സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയും, കൈയില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണം വിറ്റും ഇവര്‍ വീണ്ടും പണം അയച്ചു നല്‍കി.

    2022 ജൂലെെയിലാണ് വിഷയം ചൂണ്ടിക്കാട്ടി വീട്ടമ്മ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുന്നതും സെെബര്‍ പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതും. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി തട്ടിപ്പ് നടത്തിയത് ഡല്‍ഹിയില്‍ നിന്നുമാണെന്ന് മനസ്സിലാകുന്നത്. കേസില്‍ മറ്റ് പ്രതികള്‍ ഉണ്ടോയെന്നും ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പരിശോധിച്ച്‌ വരികയാണെന്നും പോലീസ് അറിയിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...