MORE

    ഫേസ്ബുക്കിലെ ശമ്പളം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും; കല്‍ക്കത്ത വിദ്യാര്‍ത്ഥിക്ക് മൂന്ന് ജോലി ഓഫറുകള്‍

    Date:

    കല്‍ക്കത്ത ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ (ജെ.യു) വിദ്യാര്‍ത്ഥിക്ക് ലണ്ടനിലെ മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കില്‍ 1.8 കോടി രൂപയുടെ വാര്‍ഷിക പാക്കേജില്‍ ജോലി .

    നാലാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ വിശാഖ് മൊണ്ടല്‍ സെപ്റ്റംബറില്‍ ലണ്ടനിലേക്ക് പറക്കും.

    ജെ.യുവില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിക്ക് ഈ വര്‍ഷം ലഭിച്ച ഏറ്റവും ഉയര്‍ന്ന ശമ്പള പാക്കേജാണിത്. വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ നിന്നുള്ള ഒമ്പത് വിദ്യാര്‍ത്ഥികള്‍ ഒരു കോടി രൂപയിലധികം ശമ്പള പാക്കേജില്‍ വിദേശ ജോലി നേടിയതായി ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

    ഫേസ്ബുക്കില്‍ നിന്നുള്ള ജോലി വാഗ്ദാനമാണ് മൊണ്ടല്‍ സ്വീകരിച്ചത്. ഗൂഗിളില്‍ നിന്നും ആമസോണില്‍ നിന്നും തനിക്ക് ഓഫറുകള്‍ ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ‘ഒരുപാട് നാളത്തെ ആഗ്രഹമാണ്. ഈ മഹത്തായ അവസരങ്ങള്‍ക്ക് ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്’ -മൊണ്ടാല്‍ പറഞ്ഞു.

    ഫേസ്ബുക്കില്‍ ജോലി ചെയ്യുന്നതിനായി താന്‍ സെപ്റ്റംബറില്‍ ലണ്ടനിലേക്ക് പറക്കുമെന്ന് മൊണ്ടല്‍ ‘ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട്’ പറഞ്ഞു. ‘ചൊവ്വാഴ്ച രാത്രി എനിക്ക് ജോലി വാഗ്ദാനം ലഭിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍, കോവിഡ്-19 മഹാമാരിയുടെ കാലത്ത്, നിരവധി സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനും എന്റെ പാഠ്യപദ്ധതി പഠനത്തിന് പുറത്തുള്ള അറിവ് ശേഖരിക്കാനും എനിക്ക് അവസരം ലഭിച്ചു. അഭിമുഖങ്ങള്‍ മറികടക്കാന്‍ ഇത് എന്നെ സഹായിച്ചു’ -വിശാഖ് പറഞ്ഞു.

    ഉയര്‍ന്ന ശമ്പള പാക്കേജ് കാരണമാണ് താന്‍ ഗൂഗിളിനേയും ആമസോണിനെയും മറികടന്ന് ഫേസ്ബുക്ക് തിരഞ്ഞെടുത്തതെന്ന് മൊണ്ടല്‍ പറഞ്ഞു. കോവിഡിന് ശേഷം ഇതാദ്യമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത്രയും വലിയ അന്താരാഷ്ട്ര ഓഫറുകള്‍ ലഭിക്കുന്നതെന്ന് ജെ.യുവിലെ പ്ലേസ്മെന്റ് ഓഫീസര്‍ സമിത ഭട്ടാചാര്യ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിക്കാലം മുതല്‍ മികച്ച വിദ്യാര്‍ത്ഥിയായിരുന്നു മൊണ്ടാല്‍ എന്ന് അംഗന്‍വാടി ജീവനക്കാരിയായ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

    ‘ഇത് ഞങ്ങള്‍ക്ക് അഭിമാനകരമായ കാര്യമാണ്. അവന്‍ കൂടുതല്‍ ഉയരങ്ങളിലെത്തുന്നത് കാണാന്‍ ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു. പഠിത്തത്തിന്റെ കാര്യത്തില്‍ എപ്പോഴും ഗൗരവത്തിലായിരുന്നു. ഹയര്‍സെക്കന്‍ഡറി പരീക്ഷകളിലും ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയിലും മികച്ച മാര്‍ക്ക് നേടിയതിന് ശേഷം അവന് ജാദവ്പൂര്‍ സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചു’ -അവര്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...