MORE

    ബംഗാള്‍ ഗവര്‍ണറെ പല കാര്യങ്ങളിലും തെറ്റിദ്ധരിപ്പിക്കുന്നു; സി.വി ആനന്ദബോസിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നന്ദിനി ചക്രവര്‍ത്തിയെ രാജ്ഭവനില്‍ നിന്ന് മാറ്റി; ബിജെപിയുടെ അതൃപ്തിയെ തുടര്‍ന്ന് സ്ഥാനമാറ്റമെന്ന് റിപ്പോര്‍ട്ടുകള്‍

    Date:

    കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നന്ദിനി ചക്രവര്‍ത്തിക്ക് സ്ഥാനമാറ്റം. ടൂറിസം വകുപ്പിലേക്കാണ് മാറ്റം. ബിജെപിയുടെ അതൃപ്തിയെ തുടര്‍ന്നാണ് മാറ്റമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

    പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഗവര്‍ണര്‍ ആനന്ദബോസ് നല്ല സൗഹൃദം പുലര്‍ത്തുന്നതില്‍ ബിജെപി നേതാക്കള്‍ അസ്വസ്ഥരായിരുന്നു. സെന്റ് സേവ്യേഴ്സ് സര്‍വകലാശാലയിലെ പ്രസംഗത്തില്‍ മമതയെ ആനന്ദബോസ് പുകഴ്‌ത്തിയതോടെ ഇത് വര്‍ദ്ധിച്ചു.

    നന്ദിനി ചക്രവര്‍ത്തിയാണ് പലകാര്യങ്ങളിലും ആനന്ദബോസിനെ തെറ്റിദ്ധരിപ്പിച്ചത് എന്നാണ് ബിജെപി നേതൃത്വം കരുതിയത്. സംസ്ഥാന സര്‍ക്കാരിന്റെ അജണ്ട രാജ്ഭവനില്‍ നടപ്പാക്കുന്നതും അവരാണെന്ന് ബിജെപി ആരോപിക്കുന്നു. ഇതേത്തുടര്‍ന്ന് ബിജെപി നേതൃത്വത്തിന്റെ കടുത്ത സമ്മര്‍ദത്തിന് ആനന്ദബോസിന് വഴങ്ങേണ്ടിവന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

    സംസ്ഥാന ബിജെപി അധ്യക്ഷന്‍ സുകാന്ദ മജുംദാര്‍, ആനന്ദബോസുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. നന്ദിനി ചക്രവര്‍ത്തിയെ രാജ്ഭവനില്‍ നിന്നുമാറ്റാന്‍ സുകാന്ദ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...