MORE

    ബന്ദികളെ തിരഞ്ഞ് ഇസ്രയേല്‍ സൈന്യം; കരസേന ഗാസയില്‍, ഹമാസുമായി ഏറ്റുമുട്ടല്‍

    Date:

    മാസ് ബന്ദികളാക്കിയവരെ കണ്ടെത്താനായി തിരച്ചില്‍ ആരംഭിച്ച്‌ ഇസ്രയേല്‍ സൈന്യം. ഇതിന്റെ ഭാഗമായി, ഇസ്രയേല്‍ കരസേന ഗാസ മുനമ്ബില്‍ പലയിടങ്ങളിലായി തിരച്ചില്‍ ആരംഭിച്ചു.

    വ്യോമക്രണം രൂക്ഷമായി തുടരുന്നതിനിടെയാണ്, ഗാസയില്‍ കരസേനയുടെ നടപടികളും ഇസ്രയേല്‍ ആരംഭിച്ചത്. എന്നാല്‍, സൈന്യം പൂര്‍ണമായി ഗാസയില്‍ പ്രവേശിച്ചിട്ടില്ല.
    കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഹമാസിന്റെ 320 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സേന അറിയിച്ചു.

    ഇസ്രയേല്‍ സേന ഗാസയില്‍ പ്രവേശിച്ചത് ഹമാസും സ്ഥിരീകരിച്ചു. ഇസ്രയേല്‍ സേനയുമായി ഏറ്റുമുട്ടല്‍ നടന്നതായും ഇസ്രയേലിന്റെ രണ്ട് ബുള്‍ഡോസറുകളും ഒരു ടാങ്കും തകര്‍ത്തതായും ഹമാസ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. തങ്ങളുടെ ആക്രമണത്തെ തുടര്‍ന്ന ഇസ്രയേല്‍ സേന പിന്‍മാറി എന്നും ഹമാസ് അവകാശപ്പെട്ടു.

    കഴിഞ്ഞദിവസം വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്ബില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. എഴുപതു പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ജബലിയ അഭയാര്‍ത്ഥി ക്യാമ്ബിന് നേരെ നടന്ന ആക്രമണത്തില്‍ 30പേര്‍ കൊല്ലപ്പെട്ടു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...