MORE

    ബസിന് മുന്നില്‍ ചാടിയവരുടെ ജീവൻ രക്ഷിക്കാനാണ് സിപിഎമ്മുകാര്‍ ശ്രമിച്ചത്: അക്രമത്തെ പ്രശംസിച്ച്‌ മുഖ്യമന്ത്രി

    Date:

    കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തെ അപലപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

    ഓടുന്ന വാഹനത്തിന് മുന്നില്‍ ചാടി വീഴുന്നത് പ്രതിഷേധമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    നവകേരള സദസില്‍വച്ച്‌ കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബസിന് മുന്നില്‍ ചാടിയവരെ രക്ഷിക്കാനുള്ള മാതൃകാപരമായ ഇടപെടലാണ് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയത്. അവരുടെ ജീവന്‍ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.

    സംഘര്‍ഷ അന്തരീക്ഷം സൃഷ്ടിച്ച്‌ നവകേരള സദസില്‍ പങ്കെടുക്കുന്ന നിഷ്പക്ഷരായ ആളുകളെ തടയാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം. ജനലക്ഷങ്ങള്‍ ഒഴുകിവരുമ്ബോള്‍ അവരെ തടയാന്‍ വേറേ മാര്‍ഗമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.

    തിങ്കളാഴ്ച കണ്ണൂരില്‍ കണ്ടത് അക്രമോത്സുകതയാണ്. വീണ്ടുവിചാരമില്ലാത്ത പ്രകടനമാണുണ്ടായത്. ഇത് ജനാധിപത്യപരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    നവകേരള സദസ് അശ്ലീല നാടകമെന്നാണ് പ്രതിപക്ഷം ആക്ഷേപിച്ചത്. പരിപാടിയില്‍ പങ്കെടുക്കുന്ന പതിനായിരങ്ങളെയാണ് ഇത്തരം പദപ്രയോഗങ്ങള്‍ കൊണ്ട് അവഹേളിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

    സദസില്‍ നല്‍കിയ കത്തുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെന്ന് ഒരു പത്രം വ്യാജ വാര്‍ത്ത നല്‍കി. എന്നാല്‍ പരാതിക്കത്ത് ഇട്ട് നല്‍കിയ കവറുകളാണ് ഇത്തരത്തില്‍ ഉപേക്ഷിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...