MORE

    ബഹളം വെച്ച പ്രതിപക്ഷത്തോട് ക്ഷുഭിതനായി എംഎം മണി

    Date:

    തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തില്‍ രോഷാകുലനായി സി.പി.എം നേതാവ് എം.എം മണി. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്‍റെ പ്രസംഗത്തിനിടെ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തോട് മിണ്ടാതിരിയെടാ എന്നായിരുന്നു മണിയുടെ പ്രതികരണം.

    പ്രിയ വര്‍ഗീസിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് ആര്‍ ബിന്ദു മറുപടി പറയുമ്ബോഴായിരുന്നു സംഭവം.

    കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിനെ അദ്ധ്യാപികയായി നിയമിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും പ്രതിപക്ഷം മൂന്നാംകിട കുശുമ്ബിന്‍റെ അവതാരങ്ങളാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിയമസഭയില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയത്. ബഹളം വച്ച പ്രതിപക്ഷത്തോട് ദേഷ്യപ്പെട്ട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു എംഎല്‍എ എം.എം മണി. മിണ്ടാതിരിയെടാ എന്നായിരുന്നു എംഎം മണിയുടെ പ്രതികരണം.

    മഹാത്മാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ വിമര്‍ശിച്ചതിന്‍റെ പേരില്‍ എംഎം മണി അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
    ഗാന്ധിജിയെ കൊന്നത് ആര്‍.എസ്.എസാണെങ്കില്‍ പോലും അദ്ദേഹത്തെ നശിപ്പിക്കണമെന്ന് നെഹ്റു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍ കരുതിയിരുന്നുവെന്നായിരുന്നു മണിയുടെ പ്രസ്താവന. കര്‍ഷക സംഘത്തിന്‍റെ വിതുര ഏരിയാ സമ്മേളനത്തിനിടെയായിരുന്നു മണിയുടെ പരാമര്‍ശം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...