തിരുവനന്തപുരം: മന്ത്രിമാര്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ 6 മാസമെടുത്തെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
അതിനാല്‍, ഒരു തീരുമാനത്തിലെത്താന്‍ സമയം ആവശ്യമാണെന്നാണ് അദ്ദേഹത്തിന്‍്റെ നിലപാട്. മലയാളം സര്‍വകലാശാല വി.സി നിയമനം സംബന്ധിച്ച് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് ചാന്‍സലറാണ്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രതിനിധിയെ ആവശ്യപ്പെട്ടതെന്ന് തനിക്കറിയില്ല. താന്‍ ഒപ്പിട്ടാല്‍ മാത്രമേ ബില്‍ നിയമമാകൂ എന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, മലയാള സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല കാലിക്കറ്റ് വി.സിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കാലിക്കറ്റ് വി.സിയും ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് നേരിടുന്നതിനാല്‍ അദ്ദേഹത്തിന് വി.സിയുടെ ചുമതല നല്‍കുമെന്ന് ഉറപ്പില്ല.

