പട്ന> ബിഹാറില്‍ ഉദ്ഘാടനത്തിനുമുമ്ബേ പാലം രണ്ടായി തകര്‍ന്നുവീണു. ബെഗുസറായ് ജില്ലയിലെ ബുര്‍ഹി ഗന്ധക് പുഴയ്ക്കു കുറുകെയുള്ള പാലമാണ് ഞായറാഴ്ച തകര്‍ന്നത്.
നബാര്‍ഡ് പദ്ധതിയില്‍ 13 കോടി രൂപ മുടക്കി അഞ്ചുവര്‍ഷംമുമ്ബ് നിര്‍മിച്ച പാലം അപ്രോച്ച് റോഡ് ഇല്ലാത്തതിനാല്‍ തുറന്ന് കൊടുത്തിരുന്നില്ല. ഔദ്യോഗിക ഉദ്ഘാടനം നടന്നിട്ടില്ലെങ്കിലും യാത്രാസൗകര്യം കണക്കിലെടുത്ത് ജനങ്ങള്‍ വാഹനങ്ങളെ പ്രവേശിപ്പിക്കാതെ പാലം ഉപയോഗിച്ച് തുടങ്ങിയിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

