ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് നീണ്ട അവധിയെടുക്കാനൊരുങ്ങി തെന്നിന്ത്യന്‍ താരം സാമന്ത.
മയോസിറ്റിസ് എന്ന അസുഖത്തെ തുടര്‍ന്ന് അല്പനാളായി സാമന്ത സിനിമാ ലോകത്ത് സജീവമായിരുന്നില്ല. ഇതിനിടയിലാണ് പുതിയ വാര്‍ത്ത വരുന്നത്. യശോദയാണ് സാമന്തയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സിനിമയുടെ പ്രമോഷന് പരിപാടികളില്‍ നടി പങ്കെടുത്തിരുന്നില്ല.
അടുത്തിടെ ബോളിവുഡില്‍ വരുണ്‍ ധവാനൊപ്പം സാമന്തയുടെ പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു. പുതിയ വിവരം അനുസരിച്ച് ഈ ചിത്രത്തില്‍ നിന്ന് സാമന്ത പിന്മാറിയതായാണ് വാര്‍ത്തകള്‍. മയോസിറ്റിസ് രോഗ ചികിത്സയിലാണ് താരമിപ്പോള്‍. അസുഖം പൂര്‍ണമായി ഭേദമാകുന്നതു വരെ സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് നടിയുടെ തീരുമാനമെന്നും അറിയുന്നു. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഖുഷി എന്ന സിനിമയുടെ ചിത്രീകരണവും പാതിവഴിയിലാണ്.

