സെര്‍ബിയയ്ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിന് ഒരുങ്ങുന്ന ബ്രസീല്‍ കോച്ച് ടീമിന് മേല്‍ സമ്മര്‍ദ്ദം ഉണ്ടെന്നും അത് ഒഴിവാക്കാന്‍ ആകില്ല എന്നും പറഞ്ഞു.
ഫുട്ബോളിലെ ഏറ്റവും വലിയ ചരിത്രമുള്ള ടീമാണ് ബ്രസീല്‍ അതുകൊണ്ട് തന്നെ സമ്മര്‍ദ്ദം സ്വാഭാവികമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇത്രയും വലിയ പൈതൃകത്തോടൊപ്പം എപ്പോഴും സമ്മര്‍ദ്ദവും ഉണ്ടാകും എന്ന് ടിറ്റെ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടുന്ന കളിക്കാര്‍ ഞങ്ങളുടെ ഒപ് ഉണ്ട്, അതിനാല്‍ ഞങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദങ്ങളും മാധ്യമ കണ്ണുകളും ഉണ്ടാകും. അത് ഒര്യ് സ്വാഭാവിക കാര്യമായി എടുക്കുകയാണ് നല്ല രീതി. ടിറ്റെ പറഞ്ഞു.

