MORE

    ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേയ്‌ക്കുള്ള പോരാട്ട പ്രചാരണത്തിന് സമാപനം കുറിച്ച്‌ ഋഷി സുനക് ; തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശകൊട്ടിലും വന്‍മുന്നേറ്റം

    Date:

    ലണ്ടന്‍: ബ്രിട്ടന്റെ ചരിത്രത്തില്‍ ഇന്ത്യന്‍ വംശജന്റെ മുന്നേറ്റം തിരഞ്ഞെടുപ്പ് പ്രചാരണ ത്തിന്റെ കലാശകൊട്ടിലും പ്രകടം.

    ഇന്ത്യന്‍ വംശജനായ ഋഷി സുനകാണ് ടോറി നേതൃത്വത്തിലേയ്‌ക്ക് വരാനുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ 12-ാമത്തേതും അവസാനത്തേതുമായ സമ്മേളനത്തില്‍ ശക്തമായ മുന്നേറ്റം നടത്തിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സംഘടിപ്പിച്ച യോഗത്തില്‍ വന്‍ ജനാവലിയെ സാക്ഷിയാക്കി പ്രസംഗിച്ച സുനക് തന്നെ പിന്തുണയ്‌ക്കുന്ന മുഴുവന്‍ ബ്രിട്ടീഷ് സമൂഹത്തിനും മാതാപിതാക്കള്‍ക്കും നന്ദി അറിയിച്ചു. നിലവിലെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സാണ് എതിരാളി.

    ലണ്ടനിലെ വെബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടിയിലാണ് ഋഷി സുനക് ബ്രിട്ടന് വേണ്ടി ചെയ്യാന്‍ സാധിക്കുന്ന സേവനങ്ങളെ കുറിച്ച്‌ വിശദീകരിച്ചത്. ആഭ്യന്തര-പ്രതിരോധ സുരക്ഷാ വിഷയവും ഭീകരതയ്‌ക്കെതിരായ പോരാട്ടവും ഋഷി സുനക് പ്രചാരണത്തില്‍ എടുത്തു പറഞ്ഞ വിഷയങ്ങളാണ്. റോക്ക് സംഗീതത്തില്‍ ഗായകര്‍ക്ക് ലഭിക്കുന്ന തരത്തിലുള്ള സ്വീകരണമാണ് ഋഷി സുനകിന് ലഭിച്ചത്.

    തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന്റെ അവസാന നിമിഷത്തില്‍ എനിക്ക് നല്‍കിയ ഈ സ്‌നേഹോഷ്മളമായ സ്വീകരണത്തിന് നന്ദി പറയുന്നു. എനിക്ക് പൊതുജീവിതത്തില്‍ മുന്നേറാന്‍ പ്രേരണയായത് എന്റെ അച്ഛനും അമ്മയുമാണ് അവര്‍ക്കും നന്ദി പറയുന്നു. ഭാര്യ അക്ഷത മൂര്‍ത്തിക്കൊപ്പം വേദിയിലെത്തിയ ഋഷി സുനക് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടേയും സുധാ മൂര്‍ത്തിയുടേയും മകളായ അക്ഷത സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ ഒരുമിച്ച്‌ പഠിച്ചതിലൂടെയാണ് പരിചയക്കാരായതും പിന്നീട് വിവാഹിതരായതും.

    ബ്രിട്ടന്റെ എല്ലാ ജനകീയ പ്രശ്‌നങ്ങളേയും എടുത്തുപറഞ്ഞാണ് ഋഷി സുനക് പ്രസംഗം അവസാനിപ്പിച്ചത്. ജനങ്ങളുടെ നിത്യജീവിത ചിലവിലുണ്ടായ വന്‍ വര്‍ദ്ധന, ക്രിമിനല്‍ കുറ്റങ്ങളുടെ വര്‍ദ്ധന, കടുത്ത നികുതി ഭാരം, കുടിയേറ്റ നിയമങ്ങള്‍, വിദേശ നിയമം എന്നിവയിലെല്ലാം സമൂലമായ മാറ്റം വരുത്തുമെന്നും ഋഷി സുനക് പറഞ്ഞു.

    ബോറിസ് ജോണ്‍സനെതിരെ ശക്തമായ എതിര്‍പ്പ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നതോടെയാണ് ബ്രിട്ടണില്‍ പുതിയ പ്രധാനമന്ത്രി എന്ന അടിയന്തിര സാഹചര്യം ഉരുത്തിരിഞ്ഞത്. എട്ടുപേര്‍ മത്സരരംഗത്തുണ്ടായിരുന്ന വിവിധ ഘട്ടങ്ങളില്‍ അവസാനം അവശേഷിക്കുന്നത് ഋഷി സുനകും ലിസ് ട്രസ്സുമാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...