MORE

    ‘ഭരണപക്ഷം നടപടിയിലേക്ക് പോയോ?, സംയമനമാണ് പാലിച്ചത്, പ്രതിപക്ഷം അത് ദൗര്‍ബല്യമായി കണ്ടു’; വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

    Date:

    കണ്ണൂര്‍: കേരളത്തിലെ പ്രതിപക്ഷത്തിന് എന്താണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

    സഭയില്‍ പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറി. നടുത്തളത്തില്‍ സമാന്തര സഭ സംഘടിപ്പിച്ചു. സാധാരണഗതിയില്‍ സഭാ ചട്ടങ്ങള്‍ ലംഘിച്ചതിന് നടപടി സ്വീകരിക്കാവുന്നതാണ്. എന്നാല്‍ ഭരണപക്ഷം നടപടിയിലേക്ക് പോയോ? സംയമനമാണ് പാലിച്ചത്. തെറ്റ് തിരുത്താന്‍ അവര്‍ക്ക് അവസരം നല്‍കി. എന്നാല്‍ അവര്‍ അത് ഭരണപക്ഷത്തിന്റെ ദൗര്‍ബല്യമായി കണ്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. എകെജി അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

    ‘സ്പീക്കറുടെ മുഖം മറച്ചുകൊണ്ട് ബാനര്‍ പിടിക്കുന്ന അവസ്ഥയായിരുന്നു സഭയില്‍. ഓരോരുത്തരുടേയും സംസ്‌കാരം അനുസരിച്ചാണ് മുദ്രാവാക്യം വിളിച്ചത്. സഭ പൂര്‍ണമായി സ്തംഭിപ്പിക്കുന്ന അവസ്ഥ. പിന്നീടുള്ള ദിവസങ്ങളിലും ഇത് തുടര്‍ന്നു. അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ സമ്മതിക്കുന്നില്ല എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രശ്‌നം. എന്നാല്‍ അടിയന്തര പ്രമേയം ഉന്നയിച്ചു. അതിന് മന്ത്രി മറുപടി നല്‍കി. സാധാരണ രീതിയില്‍ ഇറങ്ങിപ്പോകുന്നതിന് പകരം, നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കുന്നത് സംബന്ധിച്ച്‌ സ്പീക്കര്‍ക്ക് പറയാന്‍ അവസരം നല്‍കുന്നതിന് മുന്‍പായിരുന്നു പ്രതിഷേധം. സ്പീക്കര്‍ സംസാരിക്കുമ്ബോള്‍ സമാന്തര സഭ ചേരാന്‍ പാടില്ല. എന്നാല്‍ സഭാ ചട്ടങ്ങള്‍ ലംഘിച്ച്‌ കൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ അര്‍ത്ഥം ഒന്നും അംഗീകരിക്കാന്‍ തയ്യാറല്ല എന്നതാണ്.സാധാരണരീതിയില്‍ സഭാ ചട്ടങ്ങള്‍ അനുസരിച്ച്‌ നടപടിയിലേക്ക് പോകാവുന്നതാണ്. എന്നാല്‍ ഭരണപക്ഷം നടപടിയിലേക്ക് പോയോ?സംയമനമാണ് പാലിച്ചത്. തെറ്റ് തിരുത്താനുള്ള അവസരം നല്‍കി. ഇത് ഞങ്ങളുടെ ദൗര്‍ബല്യമായി കണ്ടു. തൊട്ടാല്‍ അറയ്ക്കുന്ന മുദ്രാവാക്യങ്ങള്‍ പറഞ്ഞിട്ടും ഞങ്ങള്‍ പ്രകോപിതരായില്ല.’- മുഖ്യമന്ത്രിയുടെ വാക്കുകള്‍

    ‘സഭയുടെ അവസാന ദിവസം വിചിത്രമായ രീതികളാണ് ഉണ്ടായത്.ചോദ്യോത്തരം ആരംഭിക്കുന്നതിന് മുന്‍പ് സത്യാഗ്രഹം ആരംഭിക്കുകയാണ് എന്ന് പ്രഖ്യാപിച്ചു. ഞങ്ങള്‍ എന്തു ചെയ്യണം. ജനം ചിന്തിക്കുക. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കുന്നത് സംബന്ധിച്ച്‌ സ്പീക്കര്‍ക്ക് ആലോചിക്കാന്‍ പോലും സമയമില്ലാത്ത അവസ്ഥ’- പിണറായി വിജയന്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...