MORE

    ‘ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് സഭാ ചട്ടങ്ങള്‍ക്ക് വിധേയമായ എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കും’

    Date:

    തിരുവനന്തപുരം: ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് സഭാ ചട്ടങ്ങള്‍ക്ക് വിധേയമായ എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കുമെന്ന് സ്പീക്കര്‍ എ.എന്‍.

    ഷംസീര്‍ മുന്‍ഗാമികള്‍ ചെയ്ത പോലെ നിയമസഭയെ കൊണ്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ഭരണ-പ്രതിപക്ഷങ്ങളെ ഒരേ പോലെ കാണുമെന്നും എല്ലാവരുടെയും സഹായവും പിന്തുണയും പ്രതീക്ഷിക്കുന്നുവെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. അതേസമയം സഭയുടെ അന്തസ്സും അച്ചടക്കവും പരിപാലിച്ചുകൊണ്ട് സഭയുടെ പ്രവര്‍ത്തനങ്ങളെ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഈടുവയ്പായി മാറ്റാന്‍ കഴിയുന്ന തരത്തിലേക്ക് സഭയെ ഉയരാന്‍ സ്പീക്കര്‍ എ എന്‍ ഷംസീറിന് കഴിയട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു. സഭാ നടത്തിപ്പില്‍ പുതിയ മാതൃകകള്‍ സൃഷ്ടിക്കാനും, ജനങ്ങളുടെ നീറുന്ന ആവശ്യങ്ങള്‍ സഭയില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പുവരുത്താനും, ജനങ്ങളുടെയും ഈ നാടിന്റെയും ഭാഗധേയം നിര്‍ണയിക്കുന്ന നിയമ നിര്‍മ്മാണങ്ങള്‍ക്ക് ചാലകശക്തിയാകാനും കഴിയട്ടെയെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്പീക്കറെ അനുമോദിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

    എ എന്‍ ഷംസീറിനെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. “ഉന്നതമായ പാര്‍ലമെന്ററി മര്യാദകള്‍ പുലര്‍ത്തുവാന്‍ പരിശ്രമിക്കുന്ന ഒരു പ്രതിപക്ഷ നേതാവും പ്രതിപക്ഷവും ഈ സഭയുടെ കരുത്താണ്. പ്രതിപക്ഷ വിമര്‍ശനങ്ങളെ അതേ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്ന ഒരു സഭാ നേതാവും ഭരണപക്ഷവും ഈ സഭയുടെ പ്രത്യേകതയാണ്. അതുകൊണ്ട് സഭാധ്യക്ഷനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം തികച്ചും ആയാസ രഹിതമായിരിക്കും” എന്നായിരുന്നു ഷംസീറിന്റെ പ്രതികരണം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...