MORE

    ‘ഭാരത് ജോഡോ യാത്രക്കും സമാപന സമ്മേളനത്തിനും സുരക്ഷയൊരുക്കണം’; അമിത് ഷായ്ക്ക് കത്തയച്ച്‌ ഖാര്‍ഗെ

    Date:

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കും സമാപന സമ്മേളനത്തിനും സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.

    സുരക്ഷാ പ്രശ്നത്തെ തുടര്‍ന്ന് യാത്ര താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. വലിയ സുരക്ഷാപാളിച്ചയാണിതെന്ന് ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് അമിത് ഷായ്ക്ക് ഖാര്‍ഗെയുടെ തുറന്ന കത്ത്.

    കഴിഞ്ഞ ദിവസമുണ്ടായതിന് സമാനമായ സുരക്ഷ വീഴ്ച ഉണ്ടാകാന്‍ പാടില്ലെന്നും സമാപന സമ്മേളനത്തില്‍ വിവിധ പാര്‍ട്ടികളുടെ പ്രധാന നേതാക്കളും വലിയ ജനക്കൂട്ടവും ഉണ്ടാകുമെന്നും കത്തില്‍ ഖാര്‍ഗെ വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയ്ക്ക് മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു. സമാപന സമ്മേളനം പ്രൗഢഗംഭീരമായി നടത്താന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും സമാപന സമ്മേളന ചടങ്ങില്‍ പങ്കെടുക്കും. ഭാരത് ജോഡോ യാത്രയ്ക്കിടെ ഉണ്ടായ നിര്‍ഭാഗ്യകരമായ സുരക്ഷാ വീഴ്ചയ്ക്ക് ശേഷമാണ് കത്തെഴുതുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു.

    ഞങ്ങള്‍ ജമ്മു കശ്മീര്‍ പോലീസിനെ അഭിനന്ദിക്കുന്നു, യാത്രയുടെ അവസാനം വരെ പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നത് തുടരുമെന്ന അവരുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. വലിയ ജനക്കൂട്ടം എല്ലാ ദിവസവും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുകയും നടക്കുകയും ചെയ്യുന്നു, എത്ര പേരുണ്ടെന്ന് കൃത്യമായി പറയാന്‍ സംഘാടകര്‍ക്ക് ബുദ്ധിമുട്ടാണെന്നും ഖാര്‍ഗെ പറഞ്ഞു.

    രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജനുവരി 30 ന് ശ്രീനഗറില്‍ സമാപിക്കും. 3500 കിലോമീറ്റര്‍ കാല്‍നട ജാഥ രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വര്‍ധിച്ചുവരുന്ന വിദ്വേഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ ഒന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...