MORE

    ‘ഭാരത് ജോഡോ യാത്ര’ക്ക് എല്ലാവരുടെയും പിന്തുണ വേണമെന്ന് ആനന്ദ് പട്‌വര്‍ദ്ധന്‍

    Date:

    കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ക്ക് എല്ലാവരും പിന്തുണ നല്‍കണമെന്ന് സാമൂഹികപ്രവര്‍ത്തകനും സംവിധായകനുമായ ആനന്ദ് പട്‌വര്‍ദ്ധന്‍.

    സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ ആഹ്വാനം.

    ‘മോദിയുടെ ഉയര്‍ച്ചക്ക് കാരണമായി കോണ്‍ഗ്രസിനെ നമ്മളില്‍ പലരും കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഭാരത് ജോഡോ യാത്രക്ക് നമ്മളെല്ലാവരും ഉറപ്പായും പിന്തുണ നല്‍കണമെന്നാണ് ഞാന്‍ കരുതുന്നത്’ -ആനന്ദ് പട്‌വര്‍ദ്ധന്‍ പറഞ്ഞു.

    ഭാരത് ജോഡോ യാത്രക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയെ കേരളാതിര്‍ത്തിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കണമായിരുന്നുവെന്നും അടൂര്‍ പറഞ്ഞിരുന്നു.

    ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. കെ.പി.സി.സിയുടെ നേതൃത്വത്തില്‍ പാറശ്ശാലയില്‍ രാഹുല്‍ ഗാന്ധിയെയും പദയാത്രികരെയും സ്വീകരിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...