ന്യൂഡല്‍ഹി:രാഹുഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മദ്ധ്യപ്രദേശിലെ 12 ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി ഇന്നലെ രാജസ്ഥാനില്എത്തി.
ഝലവാറില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണമാണ് യാത്രയ്ക്ക് നല്‍കിയത്. മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥടക്കമുള്ള നേതാക്കള്‍ യാത്രയെ അനുഗമിക്കുന്നു. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സര്ച്ചിന് പൈലറ്റും തമ്മിലുള്ള പോര് അയഞ്ഞ സാഹചര്യത്തിലാണ് യാത്ര രാജസ്ഥാനില്‍ പ്രവേശിച്ചത്.മദ്ധ്യപ്രദേശിലെ അവസാന പൊതുസമ്മേളനം അഗര്‍ മാല്‍വ ജില്ലയിലെ സോംഗര്ഗാവില് നടന്നു.

