തിരുവനന്തപുരം: ദേശീയ തലത്തില്‍ വലിയ തിരിച്ചുവരവ് ലക്ഷ്യമിടുന്ന കേരളത്തിലെ പാര്‍ട്ടിക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര നിര്‍ണായകമാണ്.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 19 ദിവസങ്ങളിലായി സംസ്ഥാനത്തെ എട്ട് ജില്ലകളിലാണ് യാത്ര നടത്തുക.
കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കുന്ന സംസ്ഥാനങ്ങളില്‍ രാഹുലിന്റെ യാത്രയെ ചുവപ്പ് പരവതാനി വിരിച്ച് സ്വാഗതം ചെയ്യുന്ന ഏക സംസ്ഥാനം കേരളമായിരിക്കും എന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ സി പി എമ്മും കോണ്‍ഗ്രസും പരസ്പരം ഏറ്റമുട്ടുന്ന പാര്‍ട്ടികളാണെങ്കിലും മറ്റ് സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
കേരള അതിര്‍ത്തിയായ കളിയിക്കാവിളയില്‍ സെപ്റ്റംബര്‍ 11ന് യാത്ര എത്തും. സംസ്ഥാനത്തെ 12 ലോക്സഭാ മണ്ഡലങ്ങളിലും 42 നിയമസഭാ മണ്ഡലങ്ങളിലും യാത്ര നടക്കും. എല്ലാ ദിവസവും രാവിലെ 7.30 മുതല്‍ 10 വരെയും വൈകിട്ട് 3.30 മുതല്‍ 7 വരെയും രാഹുലും സംഘവും നടക്കും. സെപ്റ്റംബര്‍ 29ന് സംസ്ഥാനം വിടുന്നതിന് മുമ്ബ് തൃശൂരില്‍ നടക്കുന്ന പൊതുറാലിയെ രാഹുല്‍ അഭിസംബോധന ചെയ്യുമെന്നാണ് സൂചന.

