MORE

    ഭാരത്‌ ന്യായ്‌ യാത്ര ഇനി “ഭാരത്‌ ജോഡോ ന്യായ്‌ യാത്ര”

    Date:

    ന്യൂഡല്‍ഹി: ഈ മാസം 14 നു മണിപ്പുരിലെ ഇംഫാലില്‍നിന്ന്‌ ആരംഭിക്കാനിരിക്കുന്ന കോണ്‍ഗ്രസിന്റെഭാരത്‌ ന്യായ്‌ യാത്രയുടെ പേര്‍ “ഭാരത്‌ ജോഡോ ന്യായ്‌ യാത്ര” എന്നുമാറ്റി.

    കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ജയറാം രമേശാണു പേരുമാറ്റിയ വിവരം അറിയിച്ചത്‌. യാത്ര അരുണാചല്‍ പ്രദേശിലൂടെയും കടന്നുപോകുമെന്നും റൂട്ടുകള്‍ അന്തിമമാക്കിയതായും അദ്ദേഹം പറഞ്ഞു. യാത്ര കടന്നുപോകുന്ന സംസ്‌ഥാനങ്ങളുടെ പട്ടികയില്‍ നേരത്തെ അരുണാചല്‍ പ്രദേശ്‌ ഉണ്ടായിരുന്നില്ല.
    66 ദിവസങ്ങളിലായി 6,700 കിലോമീറ്റര്‍ പിന്നിടുന്ന യാത്ര 110 ജില്ലകളിലൂടെ കടന്നുപോകും. യാത്രയില്‍ രാഹുല്‍ ഗാന്ധി ദിവസവും രണ്ടു തവണ പ്രസംഗിക്കും. അരുണാചല്‍ ഉള്‍പ്പെടെ 15 സംസ്‌ഥാനങ്ങളിലൂടെ യാത്ര കടന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു.അരുണാചലിലെ പാസിഘട്ടില്‍നിന്ന്‌ മഹാത്മാഗാന്ധിയുടെ ജന്മസ്‌ഥലമായ ഗുജറാത്തിലെ പോര്‍ബന്തറിലേക്ക്‌ യാത്ര നടത്താനാണ്‌ കോണ്‍ഗ്രസ്‌ ആദ്യം പദ്ധതിയിട്ടിരുന്നത്‌. വംശീയ കലാപത്തിന്റെ പിടിയിലായ മണിപ്പുരില്‍നിന്നു യാത്ര ആരംഭിക്കാന്‍ പിന്നീട്‌ തീരുമാനിക്കുകയായിരുന്നു. നാഗാലാന്‍ഡ്‌, അസം, മേഘാലയ, ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്‌ഡ്‌, ഒഡീഷ, ഛത്തീസ്‌ഗഡ്‌, ഉത്തര്‍പ്രദേശ്‌, മധ്യപ്രദേശ്‌, രാജസ്‌ഥാന്‍, ഗുജറാത്ത്‌, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലൂടെയും യാത്ര കടന്നുപോകും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...