MORE

    ഭാര്യയ്ക്ക് തന്നേക്കാള്‍ വിദ്യാഭ്യാസം, സ്വന്തമായി വരുമാനമുണ്ടാക്കുന്നതും സഹിച്ചില്ല; യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

    Date:

    തിരുവനന്തപുരം: കലഞ്ഞൂരില്‍ യുവതിയുടെ കൈപ്പത്തി ഭര്‍ത്താവ് വെട്ടിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.

    പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശി വിദ്യ(27) യുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. അറ്റുപോയ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ കഴിഞ്ഞ ദിവസം തുന്നിച്ചേര്‍ത്തിരുന്നു.

    ഭര്‍ത്താവ് സന്തോഷ് ഇതിനുമുന്‍പും യുവതിയെ മര്‍ദിച്ചിരുന്നു. വിദ്യയ്ക്ക് തന്നേക്കാള്‍ വിദ്യാഭ്യാസമുള്ളതും, കുട്ടികള്‍ക്ക് ട്യൂഷനെടുത്ത് സ്വന്തമായി വരുമാനം കണ്ടെത്തുന്നതിലും ഇയാള്‍ക്ക് ഇഷ്ടക്കേടുണ്ടായിരുന്നു. സംശയരോഗിയായ പ്രതി മകന്റെ പേരിടല്‍ ചടങ്ങിനെത്തിയപ്പോള്‍ പോലും വിദ്യയെ ദേഹോപദ്രവമേല്‍പ്പിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

    തുടര്‍ന്നാണ് വിവാഹ മോചനത്തിനായി യുവതി കേസ് ഫയല്‍ ചെയ്തത്. ഒരാഴ്ച മുന്‍പ് മകനെ തനിക്ക് വിട്ടുതരണമെന്ന് സന്തോഷ് വിദ്യയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. യുവതി അതിന് തയ്യാറാകാതെ വന്നതോടെയാണ് ആക്രമിച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...