MORE

    ഭൂമി ഇടിഞ്ഞുതാഴലിന് ഉത്തരവാദി സര്‍ക്കാരെന്ന് സമരസമിതി

    Date:

    ന്യൂഡല്‍ഹി

    ഭൂമി ഇടിഞ്ഞുതാഴലിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നാരോപിച്ച്‌ ജോഷിമഠ് സംരക്ഷണ സമരസമിതി രംഗത്ത്.

    ഇവിടെ മണ്ണ് ദുര്‍ബലമാകുന്നെന്ന് 14 മാസം മുമ്ബുമുതല്‍ പലതവണ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സര്‍ക്കാരിന്റെ മെല്ലെപ്പോക്കാണ് സ്ഥിതിഗതി ഗുരുതരമാക്കിയത്–- സമരസമിതി ആരോപിച്ചു.

    ജോഷിമഠിലെ രക്ഷാ–- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര സമിതി കത്തയച്ചു. രക്ഷാ–- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലല്ലെന്നും എന്‍ടിപിസി തപോവന്‍–- വിഷ്ണുഗഢ് ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കണമെന്നും സമരസമിതി കണ്‍വീനര്‍ അതുല്‍ സതി കത്തില്‍ ചൂണ്ടിക്കാട്ടി.

    ജോഷിമഠില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പറഞ്ഞു. മാറ്റിപ്പാര്‍പ്പിച്ച 750–-800 കുടുംബത്തെ പുനരധിവസിപ്പിക്കാന്‍ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...