MORE

    മംഗളൂരുവിലെ ഓട്ടോറിക്ഷ സ്ഫോടനം; മൈസൂരുവിലെ വാടക വീട്ടില്‍ നിന്ന് ബോംബ് നിര്‍മാണ വസ്തുക്കള്‍ കണ്ടെത്തി

    Date:

    ബംഗളൂരു: മംഗളൂരുവില്‍ ഓടുന്ന ഓട്ടോറിക്ഷയില്‍ സ്ഫോടനം നടന്ന സംഭവം ആഗോള ഭീകരസംഘടനയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്ന് പൊലീസ്.

    പ്രതിയെന്ന് സംശയിക്കുന്ന ബംഗളൂരു തീര്‍ഥഹള്ളി സ്വദേശി മുഹമ്മദ് ഷാരിഖ് (24) മൈസൂരുവില്‍ വാടകക്ക് താമസിക്കുന്ന വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ബോംബ് നിര്‍മാണത്തിനുള്ള വസ്തുക്കള്‍ കണ്ടെത്തിയതായും എ.ഡി.ജി.പി (ലോ ആന്‍ഡ് ഓര്‍ഡര്‍) അലോക് കുമാര്‍ പറഞ്ഞു.

    മൈസൂരു മേട്ടഗള്ളി ലോകനായക നഗറിലെ ഈ വീട്ടില്‍നിന്ന് തീപെട്ടി, സള്‍ഫര്‍, ഫോസ്ഫറസ്, ബാറ്ററികള്‍, സര്‍ക്യൂട്ട്, നട്ടുകള്‍, ബോള്‍ട്ടുകള്‍ എന്നിവയാണ് കണ്ടെടുത്തത്. വീടുടമസ്ഥനായ മോഹന്‍കുമാറിന് ഇക്കാര്യങ്ങള്‍ അറിയുമായിരുന്നില്ലെന്നും പൊലീസ് പറയുന്നു.

    ബംഗളൂരുവിലെ സുദ്ദഗണ്ഡാപാള്യയിലെ അബ്ദുല്‍ മതീന്‍ താഹയുടെ അനുയായിയാണ് ഷാരിഖ് എന്നാണ് പൊലീസ് പറയുന്നത്. താഹയെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍.ഐ.എ അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 23ന് കോയമ്ബത്തൂരില്‍ നടന്ന കാര്‍ സ്ഫോടനവുമായി മംഗളൂരു സ്ഫോടനത്തിന് ബന്ധമുണ്ടെന്ന് സംശയമുണ്ടെന്നും മംഗളൂരു, ശിവമൊഗ്ഗ, മൈസൂരു, തീര്‍ഥഹള്ളി എന്നിവിടങ്ങളില്‍ പരിശോധന നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ഷാരിഖിനെതിരെ യു.എ.പി.എ ചുമത്തും.

    ശനിയാഴ്ച വൈകുന്നേരമാണ് മംഗളൂരു കങ്കനാടി ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നാഗോരിക്ക് സമീപം ഓടുന്ന ഓട്ടോറിക്ഷയില്‍ സ്ഫോടനം നടന്നത്. പ്രഷര്‍ കുക്കറില്‍ സ്ഫോടക വസ്തു ഘടിപ്പിച്ചായിരുന്നു സ്ഫോടനം. ഓട്ടോ യാത്രക്കാരനായ ഷാരിഖിന്‍റെ കൈയിലെ ബാഗില്‍നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ഡ്രൈവര്‍ പറയുന്നത്.

    ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ചികിത്സയിലാണ്. ഷാരിഖില്‍നിന്ന് ലഭിച്ച ആധാര്‍ കാര്‍ഡ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ നിലവില്‍ സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഷാരിഖിന് കര്‍ണാടകക്ക് പുറത്തുനിന്നുള്ളവരുമായുള്ള ബന്ധം സംബന്ധിച്ച്‌ അന്വേഷണം നടക്കുകയാണ്.

    ശിവമൊഗ്ഗയിലെ തീര്‍ഥഹള്ളിയിലാണ് ഷാരിഖിന്‍റെ വീട്. ബന്ധുക്കളുടെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. 15 പേരെ ചോദ്യം ചെയ്തിട്ടുമുണ്ട്. ശിവമൊഗ്ഗയില്‍ അടുത്തിടെ സവര്‍ക്കറുടെ ഫോട്ടോ പതിച്ചതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിലും ഷാരിഖ് ഉള്‍പ്പെട്ടിരുന്നു. സംഭവത്തില്‍ ഭീകരബന്ധമുണ്ടെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയും പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...