MORE

    മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് റാഫുള്ളയും പിടിയില്‍

    Date:

    ബെംഗളൂരു: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്.

    പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് റാഫുള്ള അടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

    സ്‌ഫോടനക്കേസ് പ്രതി ഷാരിക്കിന് വ്യാജ സിം കാര്‍ഡ് സംഘടിപ്പിച്ച്‌ നല്‍കിയ ഊട്ടി സ്വദേശി സുരേന്ദ്രന്‍ നേരത്തെ അറസ്റ്റിലായിരുന്നു. സ്‌ഫോടനത്തിന്റെ പ്രധാന ആസൂത്രകര്‍ എന്ന് പോലീസ് സംശയിക്കുന്ന അറാഫത്തുള്ള, മുസാഫിര്‍, താഹ എന്നിവര്‍ക്കായി വ്യാപക തിരച്ചിലിലാണ് പോലീസ്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.

    ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയതുമായി ബന്ധപ്പെട്ട കേസുകളില്‍ ഇവര്‍ നേരത്തെ പ്രതികളായിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മാസങ്ങളായി ഇവര്‍ ഒളിവിലാണ്. മൂന്ന് പേരും ദുബായിലേക്ക് കടക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

    അതേസമയം കേസ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഷാരിക്കിന്റെ വാടക വീട്ടിലെത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. കൂടാതെ സ്‌ഫോടനം നടന്ന സ്ഥലത്തും എന്‍ഐഎ സംഘമെത്തി പരിശോധിച്ചു.

    ആമസോണ്‍ വഴി ഓര്‍ഡര്‍ ചെയ്ത ബോംബ് സാമഗ്രികള്‍ കേരളത്തില്‍ വന്ന് കൈപ്പറ്റി അവ മൈസൂരുവിലെ വാടക വീട്ടില്‍ വെച്ച്‌ ബോംബ് ആക്കി മാറ്റുകയായിരുന്നു പ്രതി. ഇതിന് ശേഷം മൈസൂരുവില്‍ നിന്ന് മംഗളൂരുവിലേക്ക് ബോംബുമായി ഷാരിക്ക് എത്തി. ബസിലാണ് സഞ്ചരിച്ചത്. മംഗളൂരുവില്‍ എത്തിയതിന് ശേഷം ഒരു ഓട്ടോറിക്ഷയില്‍ കയറി. ഇവിടെയുള്ള വാടക വീട്ടിലേക്ക് പോകുമ്ബോഴായിരുന്നു അപ്രതീക്ഷിതമായി ബോംബ് പൊട്ടിത്തെറിച്ചത്. മംഗളൂരുവിലെ നാഗൂരു ബസ് സ്റ്റാന്‍ഡില്‍ വലിയ സ്‌ഫോടനം നടത്താനുള്ള പദ്ധതി ഇതോടെ പാളുകയായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...