MORE

    മംഗളൂരു സ്ഫോടന കേസ്; എന്‍.ഐ.എക്ക് കൈമാറും

    Date:

    ബംഗളൂരു: മംഗളൂരുവില്‍ ഓട്ടോറിക്ഷയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) ഉടന്‍ കൈമാറും.

    ഒന്നോ രണ്ടോ ദിവസത്തിനകം കേസ് എന്‍.ഐ.എക്ക് കൈമാറുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര, ഡി.ജി.പി പ്രവീണ്‍സൂദ് എന്നിവര്‍ പറഞ്ഞു.

    കേസില്‍ രാജ്യദ്രോഹ പ്രവൃത്തികള്‍ ഉള്‍പ്പെടുന്നതായി കാണിച്ച്‌ കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന് ശനിയാഴ്ച കത്തു നല്‍കിയിരുന്നു. തുടക്കം മുതല്‍ എന്‍.ഐ.എയും കേസില്‍ സമാന്തരമായി വിവരം ശേഖരിച്ചിരുന്നു. മംഗളൂരുവിലും എന്‍.ഐ.എ ഓഫിസ് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തു നല്‍കിയതായും ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുകൂല പ്രതികരണം ലഭിച്ചതായും ആഭ്യന്തര മന്ത്രി അറിയിച്ചു. ബംഗളൂരുവില്‍ അടുത്തിടെയാണ് എന്‍.ഐ.എ ഓഫിസ് തുറന്നത്.

    കര്‍ണാടകയില്‍ കഴിഞ്ഞയാഴ്ചയില്‍ തീവ്രവാദികളുടെ സ്ഫോടനശ്രമമുണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് വിവരം. ഹിന്ദുത്വ നേതാക്കള്‍ക്കു പകരം പൊതുയിടങ്ങളെ ലക്ഷ്യം വെച്ചുള്ള ചെറിയ സ്ഫോടനങ്ങള്‍വഴി പൊതുജനങ്ങളില്‍ ഭീതി സൃഷ്ടിക്കുകയും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയുമാണ് ലക്ഷ്യമെന്ന് അന്വേഷണ സംഘം കരുതുന്നു.

    എന്നാല്‍, കാര്യമായ വന്‍ സ്ഫോടനത്തിനാണ് ഷാരിഖ് പദ്ധതിയിട്ടതെന്നും അത് പാതിവഴിയില്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നുമാണ് ആഭ്യന്തര മന്ത്രിയുടെ വാദം. ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു പ്രതിയുടെ യാത്ര.

    മംഗളൂരുവില്‍നേരത്തെ ചുവരെഴുത്ത് നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഇയാള്‍ ഏഴു മാസങ്ങള്‍ക്കുശേഷം ഹൈകോടതി നല്‍കിയ ജാമ്യത്തിലാണ് പുറത്തിറങ്ങിയതെന്നും ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. നാഗോരിയിലെ സ്ഫോടനസ്ഥലവും പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ പുരുഷോത്തം പൂജാരിയെയും മന്ത്രി സന്ദര്‍ശിച്ചു.

    സ്ഫോടനത്തില്‍ പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന എച്ച്‌. മുഹമ്മദ് ഷാരിഖിന് എട്ടു വിദഗ്ദ ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് ചികിത്സിക്കുന്നത്. ഓട്ടോയില്‍ സഞ്ചരിക്കവെ ഇയാളുടെ പക്കലുണ്ടായിരുന്ന പ്രഷര്‍ കുക്കറിലെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടം.

    എന്നാല്‍, ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇയാളുടെ ആരോഗ്യനില വീണ്ടെടുക്കാതെ പൊലീസിന് മൊഴിയെടുക്കാനാവില്ല. മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ചോദ്യം ചെയ്യല്‍ ആരംഭിക്കുമെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു.

    സ്ഫോടനത്തിനുമുമ്ബ് ഷാരിഖ് കോയമ്ബത്തൂര്‍, മധുരൈ, കന്യാകുമാരി, നാഗര്‍കോവില്‍, കൊച്ചി എന്നിവിടങ്ങളിലടക്കം സന്ദര്‍ശനം നടത്തിയിരുന്നതായും ഇവിടേക്ക് പ്രത്യേകം അന്വേഷണ സംഘങ്ങളെ അയച്ചതായും ആഭ്യന്തര മന്ത്രി പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റ് 15ന് ശിവമൊഗ്ഗയിലുണ്ടായ കത്തിക്കുത്തുമായി ബന്ധപ്പെട്ട കേസിലും അന്വേഷണ സംഘം ഷാരിഖിന്റെ പങ്ക് കണ്ടെത്തിയിരുന്നു.

    അന്ന് അറസ്റ്റിലായ മുഹമ്മദ് ജാബി (30)യെ ചോദ്യം ചെയ്തതില്‍നിന്നാണ് ഷാരിഖിനെ കുറിച്ച വിവരം ലഭിച്ചത്. ജാബിയെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് കൊണ്ടുവന്നത് ഷാരിഖാണെന്നാണ് പൊലീസിന്റെ വാദം. എങ്ങനെ എളുപ്പത്തില്‍ സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കാമെന്നത് സംബന്ധിച്ച വിഡിയോകളാണ് ജാബിക്ക് ഷാരിഖ് അയച്ചുകൊടുത്തതെന്ന് പൊലീസ് പറയുന്നു.

    ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 15ലെ കത്തിക്കുത്ത് കേസിലും കര്‍ണാടക പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു. ഇടക്കിടെ വിലാസം മാറ്റുന്ന ഷാരിഖ് ശിവമൊഗ്ഗയിലെ തീര്‍ഥഹള്ളിയിലും കഴിഞ്ഞിരുന്നതായി ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...