MORE

    മകനും മകളും ചെറുമകനും ബിജെപിയില്‍; ഭാര്യമാത്രം കോണ്‍ഗ്രസില്‍, മറുപടിയുമായി അമരീന്ദര്‍

    Date:

    ന്യൂഡല്‍ഹി: ഭാര്യയും എംപിയുമായ പ്രണീത് കൗര്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുന്നതിനെ കുറിച്ച്‌ മറുപടിയുമായി ബിജെപിയില്‍ ചേര്‍ന്ന പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്.

    ഭര്‍ത്താവ് ചെയ്യുന്നതെന്തും ഭാര്യ പിന്തുടരേണ്ടതില്ല എന്നാണ് അമരീന്ദറിന്റെ പ്രതികരണം.

    തിങ്കളാഴ്ചയാണ് അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ എത്തിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഭാര്യ പ്രണീത് കൗര്‍ ബിജെപിയില്‍ ചേരുന്നില്ലേയെന്ന ചോദ്യം അമരീന്ദറിന് നേരെയുണ്ടായത്.

    മന്‍മോഹന്‍ സിങ് മന്ത്രിസഭയിലെ വിദേശകാര്യ സഹ മന്ത്രിയായിരുന്നു പ്രണീത് കൗര്‍. നിലവില്‍ പട്യാല മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയുമാണ്.

    അമരീന്ദര്‍ ബിജെപിയില്‍ ചേര്‍ന്നെങ്കിലും കോണ്‍ഗ്രസ് പ്രണീത് കൗറിന്റെ രാജി ആവശ്യപ്പെട്ടിരുന്നില്ല. രാജി ആവശ്യപ്പെട്ടാല്‍ അത് എഎപിക്ക് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസിനും പ്രണീത് കൗറിനും അറിയാമെന്നും അതുകൊണ്ടാണ് രാജി ആവശ്യപ്പെടാത്തതെന്നും ബിജെപി ആരോപിച്ചു.

    മകന്‍ രണ്‍ബീര്‍ സിങ്, മകള്‍ ഇന്ദേര്‍ കൗര്‍, ചെറുമകന്‍ നിര്‍വാന്‍ സിങ് എന്നിവര്‍ക്കൊപ്പമാണ് അമരീന്ദര്‍ ബിജെപിയില്‍ ചേര്‍ന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...