MORE

    മകന് വേണ്ടി ദുബൈയില്‍ ആഡംബര വില്ല സ്വന്തമാക്കി മുകേഷ് അംബാനി

    Date:

    ദുബൈ: ഇളയ മകന്‍ ആനന്ദ് അംബാനിക്കായി ദുബൈയില്‍ ആഡംബര വില്ല സ്വന്തമാക്കി റിലയന്‍സ് മേധാവി മുകേഷ് അംബാനി. ദുബൈയിലെ ബിച്ചിന് സമീപത്തായുള്ള പാം ജുമൈറയിലെ വില്ലയാണ് മുകേഷ് അംബാനി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

    പാം ജുമൈറയിലെ വടക്കന്‍ മേഖലയിലാണ് ഈ വില്ല സ്ഥിതിചെയ്യുന്നത്.

    80 മില്യന്‍ ഡോളര്‍ (ഏകദേശം 639 കോടി രൂപ) നല്‍കിയാണ് അംബാനി ഈ വില്ല സ്വന്തമാക്കിയതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 10 കിടപ്പുമുറികള്‍, ഒരു സ്വകാര്യ സ്പാ, ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ പൂളുകള്‍ എന്നിവയെല്ലാം ഈ വില്ലയിലുണ്ട്.

    ഈ വര്‍ഷം ആദ്യത്തിലാണ് അംബാനി വില്ല വാങ്ങിയത്. അതിസമ്ബന്നരായ ബിസിനസുകാരെയും സെലിബ്രിറ്റികളെയും ആകര്‍ഷിക്കുന്നതിനായി വിദേശികള്‍ക്ക് ദീര്‍ഘകാല ഗോള്‍ഡന്‍ വിസകള്‍, വിട്ടുടമസ്ഥതയിലെ നിയന്ത്രണങ്ങളില്‍ ഇളവ് തുടങ്ങിയ ആനുകൂല്യങ്ങള്‍ യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം, ഭാര്യ വിക്ടോറിയ, ബോളിവുഡ് താരം ഷാറൂഖ് ഖാന്‍ തുടങ്ങിയവര്‍ക്ക് പാം ജുമൈറയില്‍ വില്ലകളുണ്ട്.

    വിദേശത്തേക്കും റിയല്‍ എസ്റ്റേറ്റ് ബിസിനസ് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റിലയന്‍സ് ഗ്രൂപ്പ് എന്നാണ് ബിസിനസ് മാഗസിനുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 79 മില്യന്‍ ഡോളര്‍ മുടക്കി യു.കെയിലെ സ്‌റ്റോക് പാര്‍ക്ക് ലിമിറ്റഡ് റിലയന്‍സ് വാങ്ങിയിരുന്നു. അംബാനിയുടെ മൂത്ത മകന്‍ ആകാശിനുവേണ്ടിയാണ് ഈ വീട് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ദുബൈയിലെ വില്ല മോടി കൂട്ടാനും സുരക്ഷ വര്‍ധിപ്പിക്കാനുമായി അംബാനി കുടുംബം ഇനിയും ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചേക്കുമെന്ന് റിലയന്‍സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...