MORE

    മണിപ്പുര്‍ മുഖ്യമന്ത്രിയെ മാറ്റില്ലെന്ന നിലപാടില്‍ ബിജെപി

    Date:

    ഇംഫാല്‍: മണിപ്പുരില്‍ കുക്കി ഗോത്ര വിഭാഗക്കാരായ രണ്ടു സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധം അലയടിക്കുമ്ബോഴും മുഖ്യമന്ത്രിയെ മാറ്റാന്‍ തയാറാകാതെ ബിജെപി.

    മണിപ്പുര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് തല്‍സ്ഥാനത്തു തുടരുമെന്നാണ് ബിജെപി വൃത്തങ്ങളില്‍നിന്നു വരുന്ന റിപ്പോര്‍ട്ട്.

    രണ്ടു മാസത്തിലേറെയായി കലാപം കെട്ടടങ്ങാതെ തുടരുന്നതിനിടെയാണ് ക്രൂരപീഡനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നത്. ഇതോടെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ബിരേന്‍ സിങ്ങിന്റെ രാജിക്കായി മുറവിളി ഉയര്‍ത്തി.

    മുഖ്യമന്ത്രിയെ മാറ്റുന്നതില്‍ ചര്‍ച്ചകള്‍ ഒന്നും നടക്കുന്നില്ലെന്നും സംസ്ഥാനത്ത് ക്രമസമാധാനം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നുമാണ് ഇതു സംബന്ധിച്ച്‌ ബിജിപിയുടെ പ്രതികരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മണിപ്പുരിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്.

    ആഭ്യന്തര മന്ത്രി കുക്കി വംശജരുമായി രാവിലെ സംസാരിച്ചു. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്ന് അവര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. കേന്ദ്രം വിഷയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് ബിജെപി വൃത്തങ്ങളുടെ പ്രതികരണം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...