കോട്ടയം: മണിപ്പൂര്‍ കലാപം നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ.
മണിപ്പുരിലേതു വര്‍ഗീയ കലാപം എന്നു പറയാൻ സാധിക്കില്ലെന്നും രണ്ടു ഗോത്ര വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്നും ബാവ പ്രതികരിച്ചു. മണിപ്പൂരില്‍ മതന്യൂനപക്ഷത്തിന്റെ മാത്രം പ്രശ്‌നം ആയി കാണുന്നില്ല. രണ്ട് വിഭാഗത്തില്‍ പെട്ടവരും കൊല്ലപ്പെടുന്നുണ്ട്. മണിപ്പൂര്‍ പ്രശ്‌നത്തില്‍ ഇതിനകം സഭ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.

