MORE

    മണ്‍സൂണിനൊപ്പം എത്തുന്ന തീപ്പൊരികള്‍! ജൂണില്‍ വിപണിയിലെത്തുന്ന സ്മാര്‍ട്ട്ഫോണുകള്‍ ഇതാ

    Date:

    ഒരു വേനലവധിക്ക് ശേഷം വീണ്ടും സ്കൂള്‍മുറ്റങ്ങള്‍ ഉണരുന്ന കാലം… മഴയാല്‍ പ്രകൃതി മണ്ണിനെയും മരങ്ങളെയും മനുഷ്യനെയും മറ്റ് ജീവജാലങ്ങളെയും ഒരുപോലെ പുല്‍കുന്ന കാലം…

    ജൂണ്‍ എന്ന് കേട്ടാല്‍ മലയാളിയുടെ മനസിലേക്ക് ഓടിയെത്തുന്നത് മഴയുടെ അ‌കമ്ബടിയില്‍ റോഡിലെ ഒഴുക്കുവെള്ളത്തോടൊപ്പം സ്കൂളിലേക്ക് പോയിരുന്ന ഒരു ബാല്യകാലമാണ്.

    ഒരു മഴക്കാലവും കൈയില്‍ക്കരുതി സ്കൂള്‍ തുറക്കാൻ ജൂണ്‍ ഒരിക്കല്‍ക്കൂടി എത്തുകയാണ്. ഒരുപാട് പ്രതീക്ഷകളും കണക്കുകൂട്ടലുകളുമായാണ് ഓരോ മാസത്തെയും നാം വരവേല്‍ക്കുന്നത്. കിട്ടുന്ന സാലറിയില്‍ നിന്ന് ഒരു തുക ‘അ‌തിനും’ കുറച്ചുതുക ‘ഇതിനും’ ഒക്കെയായി നീക്കിവയ്ക്കുമെങ്കിലും കണക്കുകൂട്ടലുകള്‍ പിഴച്ച്‌ ഒടുവില്‍ മാസം അ‌വസാനിക്കുകയാകും പതിവ്.

    വിദ്യാര്‍ഥികളായ മക്കളുള്ള മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ജൂണ്‍ ചെലവുപിടിച്ച മാസമാണ്. എങ്കിലും മക്കളുടെ ഭാവിയില്‍ പ്രതീക്ഷവച്ച്‌ അ‌വര്‍ ജൂണിനെ സന്തോഷത്തോടെ വരവേല്‍ക്കുന്നു. ഇത്തവണ മാതാപിതാക്കള്‍ക്ക് മാത്രമല്ല, നല്ലൊരു സ്മാര്‍ട്ട്ഫോണ്‍ വാങ്ങാൻ ആഗ്രഹിക്കുന്നവര്‍ക്കും ജൂണിനെ പ്രതീക്ഷകളോടെ വരവേല്‍ക്കാം. കാരണം മഴയുടെ അ‌കമ്ബടിയില്‍ ജൂണില്‍ വിപണിയിലേക്കെത്താൻ ഒരുപറ്റം മികച്ച സ്മാര്‍ട്ട്ഫോണുകളാണ് ഒരുങ്ങി നില്‍ക്കുന്നത്.

    സാധാരണയായി വര്‍ഷത്തിന്റെ ആദ്യത്തെയും അ‌വസാനത്തെയും മാസങ്ങളിലാണ് സ്മാര്‍ട്ട്ഫോണ്‍ ലോഞ്ചുകള്‍ കൂടുതലായും നടന്നിരുന്നത്. മധ്യഭാഗത്തുള്ള മാസങ്ങള്‍ സോഫ്ട്വെയര്‍ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ക്കായിട്ടാണ് കമ്ബനികള്‍ നീക്കിവച്ചിരുന്നത്. എന്നാല്‍, മഴയ്ക്ക് ഇപ്പോള്‍ അ‌ങ്ങനെ നേരവും കാലവും ഒന്നുമില്ല എന്ന് പറയുമ്ബോലെ തന്നെ സ്മാര്‍ട്ട്ഫോണുകള്‍ ലോഞ്ച് ചെയ്യാനും അ‌ങ്ങനെ നിശ്ചിത മാസം എന്നൊന്നുമില്ല.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...