MORE

    മദ്യക്കടത്തിന് പുതുവഴികള്‍; തടിവാതിലിന് പിന്നില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത് രണ്ടായിരത്തിലധികം മദ്യക്കുപ്പികള്‍; രണ്ട് പേര്‍ അറസ്റ്റില്‍

    Date:

    ന്യൂഡല്‍ഹി: വാതിലിന് പിന്നിലൊളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച മദ്യം പിടികൂടി. തടികൊണ്ടുള്ള വാതിലിന് പിന്നിലൊളിപ്പിച്ച്‌ മദ്യക്കുപ്പികള്‍ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

    ഡല്‍ഹിയില്‍ നിന്ന് ബീഹാറിലേക്ക് കടത്താനായിരുന്നു ശ്രമം. ആറ് തടിവാതിലുകളുടെ പിന്നിലായി 2112 കുപ്പികളാണ് ഒളിപ്പിച്ചത്.

    രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹനം തടഞ്ഞ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. റോഷന്‍ റായ്, സര്‍വജിത് സിംഗ് എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. തടിവാതിലുകള്‍ കൊണ്ടു പോകാന്‍ ശ്രമിച്ച ടെമ്ബോയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മരവാതിലുകളുടെ പിന്നിലായി അടുക്കി വച്ച നിലയാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. ഉള്ള് പൊള്ളയായ വാതിലുകളായിരുന്നു ഇവ. ചുറ്റികയും മറ്റും ഉപയോഗിച്ചാണ് വാതിലുകള്‍ തുറന്നത്.

    കുപ്പികള്‍ അതിസമര്‍ത്ഥമായിട്ടാണ് വാതിലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്നതെന്നും, അതിനിടയില്‍ എന്തെങ്കിലും ഉണ്ടെന്ന് മറ്റൊരാള്‍ക്ക് മനസിലാക്കാന്‍ പോലും സാധിക്കില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിയമവിരുദ്ധമായ എന്തെങ്കിലും സംഭവിക്കുന്നുണ്ടെന്ന് ഒരാള്‍ പോലും സംശയിക്കില്ല. പ്രതികള്‍ കുറ്റം സമ്മതിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...