MORE

    മദ്യപിച്ചു ലെക്കുകെട്ട പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു…! വിശദീകരണവുമായി എയര്‍ലൈന്‍സ് കമ്ബനി

    Date:

    ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ മദ്യപിച്ച്‌ ലക്കുകെട്ടതിന് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന് പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എയര്‍ലൈന്‍സ് കമ്ബനി.

    കഴിഞ്ഞ ദിവസം ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് ഭവന്ത് മന്‍ മദ്യപിച്ച്‌ നടക്കാന്‍ പോലുമാകാത്തതിനാല്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി വാര്‍ത്തകള്‍ വന്നത്.

    ഇതിനെ തുടര്‍ന്ന് നാലുമണിക്കൂറോളം വിമാനം വൈകിയെന്നും ആരോപണമുയര്‍ന്നിരുന്നു. ഈ സംഭവത്തിലാണ് ലുഫ്താന്‍സ എയര്‍ലൈന്‍സ് വിശദീകരണവുമായി രംഗത്തെത്തിയത്. ഡല്‍ഹി വിമാനം ഷെഡ്യൂള്‍ ചെയ്ത സമയത്തേക്കാള്‍ വൈകിയാണ് പുറപ്പെട്ടതെന്നും ഇതിന് മറ്റൊരു കാരണമില്ലെന്നുമാണ് ലുഫ്താന്‍സ എയര്‍ലൈന്‍സ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

    ഡല്‍ഹിയിലേക്കുള്ള ഞങ്ങളുടെ ഫ്‌ലൈറ്റ് ഇന്‍ബൗണ്ട് ഫ്‌ലൈറ്റ് വൈകിയതിനാല്‍ ആദ്യം പ്ലാന്‍ ചെയ്തതിനേക്കാള്‍ വൈകിയാണ് പുറപ്പെട്ടത്.അല്ലാതെ മറ്റൊന്നുമില്ലെന്നും ഫ്‌ലൈറ്റ് വൈകുന്നതിനെക്കുറിച്ച്‌ ചോദിച്ച ഒരു ഉപയോക്താവിന് മറുപടിയായി ലുഫ്താന്‍സ ട്വീറ്റ് ചെയ്തു.

    ഫ്രാങ്ക്ഫുര്‍ട്ടില്‍ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 1.40ന് പുറപ്പെടേണ്ടിയിരുന്ന ലുഫ്താന്‍സ എയര്‍ലൈന്‍സിന്റെ വിമാനം 4.30 നാണ് പുറപ്പെട്ടത്. ഇതില്‍ സഞ്ചരിക്കേണ്ടിയിരുന്ന ഭഗവന്ത് മാന്‍ തിങ്കളാഴ്ച രാവിലെ പുറപ്പെട്ട വേറൊരു വിമാനത്തിലാണ് തിരികെ ഇന്ത്യയിലെത്തിച്ചേര്‍ന്നത്.

    അതേസമയം, മുഖ്യമന്ത്രി ഭഗവന്ത് മാന്‍ മദ്യപിച്ചിരുന്നോ എന്ന് മറ്റൊരു ഉപയോക്താവിന്റെ ചോദ്യത്തിന് വ്യക്തിഗത യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നും ലുഫ്താന്‍സ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അമിതമായി മദ്യപിച്ച്‌ വിമാനത്തില്‍ കയറി യാത്രക്കാരുമായി ബഹളം വെച്ചുവെന്നും ഇതിനെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്നും ശിരോമണി അകാലിദള്‍ (എസ്‌എഡി) തലവന്‍ സുഖ്ബീര്‍ സിംഗ് ബാദലാണ് ആരോപണം ഉന്നയിച്ചത്. ഈ ആരോപണത്തിന് പിന്നാലെയാണ് എയര്‍ലൈന്‍സ് കമ്ബനി വിശദീകരണവുമായി എത്തിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...