MORE

    മദ്യപിച്ച്‌ കിടക്കയില്‍ മൂത്രമൊഴിച്ചു; കിടപ്പിലായ അച്ഛനെ കൊലപ്പെടുത്തി മകന്‍

    Date:

    ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആനന്ദ് പര്‍ബത്ത് പ്രദേശത്ത് തളര്‍വാതരോഗിയായ പിതാവിനെ കൊലപ്പെടുത്തിയ 20കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

    വെള്ളിയാഴ്ച രാത്രി ഒമ്ബത് മണിയോടെയാണ് സംഭവം. ജിതേന്ദ്ര ശര്‍മ എന്നയാളുടെ മരണവുമായി ബന്ധപ്പെട്ടാണ് മകന്‍ സുമിത് ശര്‍മ പിടിയിലായത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ജിതേന്ദ്ര ശര്‍മ കട്ടിലില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്ടതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആര്‍.എം.എല്‍ ആശുപത്രിയിലേക്ക് മാറ്റി.

    പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. അന്വേഷണത്തിനിടെ, സംഭവദിവസം വൈകിട്ട് 6.30വരെ ജിതേന്ദ്ര ശര്‍മക്കും മകനുമൊപ്പം മദ്യപിച്ചിരുന്ന അയല്‍വാസിയുടെ മൊഴി രേഖപ്പെടുത്തിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (സെന്‍ട്രല്‍) ശ്വേത ചൗഹാന്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍ മകന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അച്ഛന്‍ കുറേ നാളായി കിടപ്പിലാണെന്നും താന്‍ ഒറ്റക്കാണ് നോക്കുന്നതെന്നും സുമിത് പൊലീസിന് മൊഴി നല്‍കി. ഇരുവരും മദ്യത്തിന് അടിമകളാണെനുനം സംഭവദിവസം രാവിലെ മുതല്‍ മദ്യപിച്ചുതുടങ്ങിയിരുന്നെന്നും പൊലീസ് പറഞ്ഞു. മദ്യപാനത്തിനിടെ ജിതേന്ദ്ര കട്ടിലില്‍ മൂത്രമൊഴിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ജിതേന്ദ്ര 2020ലാണ് ദേഹം തളര്‍ന്ന് കിടപ്പിലായത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...