MORE

    മദ്യലഹരിയില്‍ മുംബൈക്കാരന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തത് ബെംഗളൂരുവിലെ ഹോട്ടലില്‍ നിന്നും; വില 2500 രൂപ

    Date:

    പുറത്ത് നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. വ്യത്യസ്തമായ രുചികള്‍ തേടി മിക്കപ്പോഴും നമ്മള്‍ പല പല ഹോട്ടലുകളില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാറുമുണ്ട്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്ബനിയായ സൊമാറ്റോയുടെ കണക്കുപ്രകാരം 2022-ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ബിരിയാണിയാണ്. സ്വിഗ്ഗിയുടെ റിപ്പോര്‍ട്ട് പ്രകാരം തുടര്‍ച്ചയായി ഏഴാം വര്‍ഷവും ചിക്കന്‍ ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്ത ഭക്ഷണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്.

    എന്നാല്‍ മുംബൈയിലുള്ള ഒരാള്‍ ബെംഗളൂരുവിലുള്ള കടയില്‍ നിന്ന് ബിരിയാണി ഓര്‍ഡര്‍ ചെയ്താല്‍ എങ്ങനെയുണ്ടാകും? അതും അബദ്ധത്തില്‍. അങ്ങനെയൊരു അബദ്ധമാണ് സുബി എന്ന പേരിലുള്ള ട്വിറ്റര്‍ യൂസര്‍ക്ക് സംഭവിച്ചത്. മദ്യപിച്ച്‌ അബോധാവാസ്ഥയില്‍ നില്‍ക്കുമ്ബോഴാണ് സുബി ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ താന്‍ ഓര്‍ഡര്‍ ചെയ്തത് ബെംഗളൂരുവിലുള്ള ഹോട്ടലിലെ ബിരിയാണിയാണെന്ന് സുബി കരുതിയില്ല.

    എന്നാല്‍ ഈ ഓര്‍ഡര്‍ സൊമാറ്റോ തള്ളിക്കളഞ്ഞില്ല. ബെംഗളൂരുവിലെ മേഘന ഫുഡ്സ് റെസ്റ്റോറന്റില്‍ നിന്നുള്ള ബിരിയാണി അവര്‍ മുംബൈയില്‍ എത്തിച്ചുകൊടുത്തു. പക്ഷേ ഒരു ബിരിയാണിക്ക് 2500 രൂപ ആയി എന്നു മാത്രം!

    ജനുവരി 21-ന് ഇതുമായി ബന്ധപ്പെട്ട ഒരു ട്വീറ്റ് സുബി ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് സംഭവം എല്ലാവരും അറിഞ്ഞത്. ബെംഗളൂരുവില്‍ നിന്ന് 2500 രൂപയുടെ ബിരിയാണി ഓര്‍ഡര്‍ ചെയ്യാന്‍ താന്‍ മദ്യലഹരിയില്‍ ആയിരുന്നോ? എന്നാണ് സുബി ട്വീറ്റ് ചെയ്തത്. ഓര്‍ഡറിന്റെ ഒരു സ്‌ക്രീന്‍ ഷോട്ടും ഇതോടൊപ്പമുണ്ട്.

    ഇതിന് നിരവധി കമന്റുകള്‍ ലഭിച്ചു. ഓര്‍ഡര്‍ നിങ്ങളുടെ വീട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും അനുഭവത്തെ കുറിച്ച്‌ തങ്ങളെ അറിയിക്കൂവെന്നും സൊമാറ്റോ പ്രതികരിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...