MORE

    മധ്യപ്രദേശില്‍ അംഗീകാരമില്ലാത്ത 35 നഴ്‌സിങ് കോളജുകള്‍: സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

    Date:

    ഗ്വാളിയോര്‍: മധ്യപ്രദേശില്‍ അംഗീകാരമില്ലാത്ത 35 സ്വാകാര്യ നഴ്‌സിങ് കോളജുകളെ കുറിച്ച്‌ അന്വേഷണം നടത്താന്‍ സി.ബി.ഐക്ക് ഹൈക്കോടതി നിര്‍ദേശം.

    മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കോളജുകളുടെ അംഗീകാരം ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കണമെന്ന് ജസ്റ്റിസുമാരായ രോഹിത് ആര്യ, എം.ആര്‍ ഫദ്‌കെ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.
    അംഗീകാരമില്ലാതെ 2019-2020 അക്കാദമിക് വര്‍ഷത്തിലേക്ക് നിയമവിരുദ്ധമായി വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചതായി സംസ്ഥാന അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ എം.പി.എസ് രഘുവന്‍ശി കോടതിയെ ബോധിപ്പിച്ചു. സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ സെക്രട്ടറി, സിബിഐ ഡി.വൈ.എസ്.പി തുടങ്ങിയവര്‍ വിസ്താരവേളയില്‍ കോടതിയില്‍ ഹാജരായിരുന്നു.
    35 കോളജുകള്‍ക്കും നഴ്‌സിങ് സ്ഥാപനം നടത്താന്‍ ആവശ്യമായ ഭൗതിക സൗകര്യങ്ങളില്ലെന്ന് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത് ചട്ടവിരുദ്ധമാണെന്നും എ.ജി കോടതിയില്‍ വ്യക്തമാക്കി. അംഗീകാരം നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം പ്രസ്തുത കോളജുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജനുവരിയില്‍ കേസില്‍ വീണ്ടും വാദംകേള്‍ക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...