MORE

    ‘മനസ് തുറന്ന് സംസാരിക്കാന്‍ പറ്റിയ ഒരു കൂട്ടുകാരന്‍’: രാഹുല്‍ ഗാന്ധിക്ക് ഇഷ്ടം ഇറാനിയന്‍ സിനിമകളെന്ന് വിനു മോഹന്‍

    Date:

    വണ്ടാനം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കേരളത്തിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നടന്‍ വിനു മോഹന്‍ കണ്ടിരുന്നു.

    ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതോടെ, എന്താണ് പരസ്പരം ചര്‍ച്ച ചെയ്തതെന്ന ചോദ്യവുമായി ആരാധകര്‍ വിനുവിന്റെ അടുത്തെത്തി. മനസ് തുറന്ന് സംസാരിക്കാന്‍ പറ്റിയ ഒരു കൂട്ടുകാരനെയാണ് രാഹുലില്‍ തനിക്ക് കാണാന്‍ സാധിച്ചതെന്ന് വിനു പറയുന്നു. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

    ഇംഗ്ലീഷ് സിനിമകള്‍ കാണാറുണ്ടെങ്കിലും ഏറ്റവും ഇഷ്ടം ഇറാനിയന്‍ സിനിമകളാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായി വിനു വെളിപ്പെടുത്തി. ഇറാനിയന്‍ സിനിമകളുടെ ബൗദ്ധികമായുള്ള ഔന്നത്യവും വേറിട്ട രീതിയുമാണ് രാഹുലിനെ ഈ ഭാഷയോട് അടുപ്പിച്ചത്. കണ്ടല്‍ക്കാടുകളുടെ പുനരുജ്ജീവനം, തെരുവില്‍ അലയുന്നവരുടെ പുനരധിവാസം എന്നിവയില്‍ ഇടപെടുന്ന കാര്യവും രാഹുലിനോടു സംസാരിച്ചുവെന്നും, മനസ് തുറന്ന് സംസാരിക്കാന്‍ പറ്റിയ ഒരു കൂട്ടുകാരനെ പോലെയായിരുന്നു രാഹുലെന്നും വിനു മോഹന്‍ പറയുന്നു.

    അതേസമയം, ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴയിലെ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ഇന്ന് രാവിലെ ഏഴിന് അറവുകാട് ശ്രീദേവി ക്ഷേത്രത്തില്‍ നിന്നാണ് ‘ഭാരത് ജോഡോ യാത്ര’യുടെ ആലപ്പുഴ ജില്ലയിലെ മൂന്നാം ദിവസത്തെ പര്യടനം ആരംഭിച്ചത്. ചേര്‍ത്തല സെന്‍റ് മൈക്കിള്‍ കോളജിലാണ് രാത്രി വിശ്രമം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...