MORE

    മനുഷ്യന് മരണത്തെ തടയാന്‍ കഴിയുമോ?; ജെല്ലിഫിഷില്‍ ഉത്തരം കണ്ടെത്താന്‍ ശാസ്ത്രലോകം

    Date:

    ചിരഞ്ജീവികളെ കുറിച്ച്‌ പുരാണങ്ങളിലും ഇതിഹാസങ്ങളിലും വിവരണമുണ്ട്. മനുഷ്യന് അമരത്വം കൈവരിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ പലയിടങ്ങളിലും നടക്കുന്നുണ്ട്.

    ഇതില്‍ ഉത്തരം കണ്ടെത്തുന്നതിനുള്ള വര്‍ഷങ്ങളായുള്ള അന്വേഷണത്തില്‍ ജെല്ലിഫിഷില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ശാസ്ത്രലോകം.

    ചെറുപ്പം വീണ്ടെടുക്കാനുള്ള ജെല്ലിഫിഷിന്റെ കഴിവാണ് ശാസ്ത്രലോകത്തെ ഇതിലേക്ക് തിരിക്കുന്നത്. ജെല്ലിഫിഷിന്റെ ജനിതക ഘടന പരിശോധിച്ച്‌ മനുഷ്യന്റെ കാലചക്രം നീട്ടുന്നതിനുള്ള വഴി തേടാന്‍ സാധിക്കുമോ എന്നാണ് സ്പാനിഷ് ഗവേഷകര്‍ മുഖ്യമായി നോക്കുന്നത്.

    ജെല്ലി ഫിഷിന്റെ ജനിതക ശ്രേണിയാണ് മുഖ്യമായി ഗവേഷണത്തിന് വിധേയമാക്കുന്നത്. ഇതിലൂടെ ജീവിത ചക്രം നീട്ടുന്നതിനുള്ള വഴികള്‍ കണ്ടെത്താന്‍ സാധിക്കുമോ എന്നാണ് പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ ഗവേഷകര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    ലോകത്ത് പലതരത്തിലുള്ള ജെല്ലിഫിഷുകളുണ്ട്. ഹ്രസ്വകാലം മാത്രം ജീവിക്കുന്നവയും ദീര്‍ഘകാലം ജീവിക്കുന്നവയും ഇതില്‍ ഉള്‍പ്പെടുന്നു. മുതിര്‍ന്നശേഷം ചെറുപ്പം വീണ്ടെടുക്കാന്‍ കഴിയുന്ന ‘അമരത്വമുള്ള’ ജെല്ലിഫിഷുകളെ കണ്ടെത്തിയിട്ടുണ്ട്.

    ഉഷ്ണമേഖലകളില്‍ കാണപ്പെടുന്ന ഇവയെ പരീക്ഷണത്തിന് വിധേയമാക്കാനാണ് ശാസ്ത്രലോകം ശ്രമിക്കുന്നത്. ‘ഇമോര്‍ട്ടല്‍ ജെല്ലിഫിഷുകള്‍’ എന്ന് അറിയപ്പെടുന്ന ഇവയുടെ ജനിതകഘടന പരിശോധിച്ച്‌ മനുഷ്യന്റെ കാലചക്രം നീട്ടുന്നതിന് അനുകൂലമായ തുമ്ബ് കണ്ടെത്തുകയാണ് ഗവേഷണത്തിന്റെ ലക്ഷ്യം. സ്‌പെയിനിലെ ഒവീഡോ സര്‍വകലാശാലയാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...