MORE

    മന്ത്രി ആന്റണി രാജുവിന്റെ പരിപാടി സിഐടിയു ഉള്‍പ്പെടെ തൊഴിലാളി സംഘടനകള്‍ ബഹിഷ്‌കരിച്ചു

    Date:

    കണ്ണൂര്‍: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പരിപാടി സിഐടിയു ഉള്‍പ്പെടെ തൊഴിലാളി സംഘടനകള്‍ ബഹിഷ്കരിച്ചു. കണ്ണൂര്‍ ഡിപ്പോ യാര്‍ഡ് ഉദ്ഘാടനത്തിന് ജീവനക്കാര്‍ പങ്കെടുത്തില്ല.

    സംഘടനകള്‍ക്ക് എതിരെ ആന്റണി രാജു പ്രസ്താവന നടത്തുന്നതിലാണ് പ്രതിഷേധം.

    തൊഴിലാളി സംഘടനകളള്‍ക്ക് എന്തെങ്കിലും അസൗകര്യം കാണുമെന്നായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. കെ എസ് ആര്‍ ടി സിയിലെ സാമ്ബത്തിക പ്രതിസന്ധിയും തുടര്‍ന്നുള്ള തര്‍ക്കങ്ങളാണ് ഇപ്പോള്‍ മന്ത്രിക്കെതിരായ ബഹിഷ്കരണത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.

    അതേസമയം ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി രൂപീകരിച്ച സ്വിഫ്റ്റ് കമ്ബനി കെ.എസ്.ആര്‍.ടിസിയുടെ ഹ്രസ്വദൂര സര്‍വീസുകളും ഏറ്റെടുക്കുന്നു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്താണ് പദ്ധതി നടപ്പിലാക്കുക. നഗരത്തില്‍ പുതിയതായി ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ ഉടന്‍ സ്വിഫ്റ്റിന്റെ ഭാഗമാകും. കിഫ്ബി, പ്ലാന്‍ ഫണ്ട് എന്നിവ ഉപയോഗിച്ച്‌ വാങ്ങുന്ന ബസുകള്‍ സ്വിഫ്റ്റിന്റെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 700 ബസുകള്‍ ഇത്തരത്തില്‍ വാങ്ങുന്ന ചര്‍ച്ചകള്‍ നടക്കുകയാണ്.

    തിരുവനന്തപുരത്തെ സിറ്റി സര്‍ക്കുലര്‍ ലാഭകരമാക്കാനായി 50 ഇലക്‌ട്രിക ബസുകള്‍ വാങ്ങുന്നുണ്ട്. അഞ്ച് ഇലക്‌ട്രിക് ബസുകള്‍ ഇതിനോടകം തലസ്ഥാനത്തെത്തി കഴിഞ്ഞു. ഈ ബസുകള്‍ സര്‍വീസിനായി നിയോഗിക്കുന്നതോടെ ഘട്ടം ഘട്ടമായി സിറ്റി സര്‍ക്കുലര്‍ സ്വിഫ്റ്റിന് കീഴിലാകും. എറണാകുളത്തും കോഴിക്കോടും ഇതിന് ശേഷം പദ്ധതി നടപ്പിലാക്കും. സ്വഫ്റ്റിനെതിരായിട്ടുള്ള മുഴുവന്‍ ഹരജികളും ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയതോടെ സര്‍ക്കാരും കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്‍റും ആശ്വാസത്തിലാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...