MORE

    മന്‍മോഹന്‍ സിംഗ് ഒരു രാഷ്‌ട്രീയക്കാരനായിരുന്നില്ല, അദ്ദേഹം സമയവും ഊര്‍ജ്ജവും ചിലവഴിച്ചില്ല; തുറന്നടിച്ച്‌ പി ചിദംബരം

    Date:

    ന്യൂഡല്‍ഹി: മുന്‍ യുപിഎ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന പി ചിദംബരം.

    രാജ്യത്തെ രാഷ്‌ട്രീയ മാറ്റങ്ങള്‍ ശരിയായി മനസിലാക്കുന്നതില്‍ മുന്‍ സര്‍ക്കാരും കോണ്‍ഗ്രസ് പാര്‍ട്ടിയും പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ശരിയായി നിക്ഷേപം നടത്താന്‍ സാധിച്ചില്ലെന്നും, മാറ്റങ്ങളും പുതുമയും കൊണ്ടുവരാന്‍ വിദ്യാഭ്യാസവും അനുഭവപരിചയവും പുത്തന്‍ ആശയങ്ങളമുള്ള യുവാക്കളെ ഉള്‍പ്പെടുത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

    മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഒരു അരാഷ്‌ട്രീയക്കാരനായിരുന്നു.രാഷ്‌ട്രീയത്തില്‍ അധികം സമയവും ഊര്‍ജവും ചെലവഴിച്ചില്ല, അത് പാര്‍ട്ടിക്ക് വിട്ടുകൊടുത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടാമത് അധികാത്തിലെത്തിയപ്പോള്‍ പുതിയ ആശയങ്ങള്‍ ഉള്ള ഒരുപാട് യുവാക്കളെ അദ്ദേഹം കൂടെ കൂട്ടാത്തത് വലിയ തെറ്റായിരുന്നുവെന്ന് പി ചിദംബരം പറഞ്ഞു.

    ന്യൂനപക്ഷ സമുദായത്തോട് കോണ്‍ഗ്രസും മുന്‍ സര്‍ക്കാരും കുറച്ചധികം താല്‍പ്പര്യത്തോടെ പെരുമാറുകയാണെന്ന് ഹിന്ദുക്കള്‍ക്ക് തേന്നിയിട്ടുണ്ടാവാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്നത് ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കളുടെ കടമയാണെന്ന് മുന്‍ കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

    യുകെയിലും യുഎസിലും ഇന്ത്യക്കാരും ഹിന്ദുക്കളും ന്യൂനപക്ഷമാണ്. ഇവിടങ്ങളില്‍ ഒരു ഹിന്ദുവിന് പ്രശ്‌നം നേരിട്ടാല്‍ സംരക്ഷിക്കേണ്ടത് ക്രിസ്ത്യന്‍ ഭൂരിപക്ഷത്തിന്റെ കടമയാണ്. അതുപോലെ, ന്യൂനപക്ഷമായ ഹിന്ദു സമൂഹത്തെ സംരക്ഷിക്കേണ്ടത് ബംഗ്ലാദേശ് സര്‍ക്കാരിന്റെയും പാകിസ്താന്‍ സര്‍ക്കാരിന്റെയും കടമയാണ്. മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, ജൈനര്‍, പാഴ്സികള്‍, ബുദ്ധമതക്കാര്‍, ജൂതന്മാര്‍ എന്നിവരെ സംരക്ഷിക്കാന്‍ ഇന്ത്യയിലെ ഭൂരിപക്ഷത്തിന് കടമയുണ്ടെന്നായിരുന്നു പി ചിദംബരത്തിന്റെ പരാമര്‍ശം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...